കരിമണ്ണൂർ:റിവർവ്യൂ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റോഡ് ശുചീകരിച്ചു. നാളുകളായി കാടുപിടിച്ചു കിടന്നിരുന്ന കരിമണ്ണൂർ-കിളിയറ റോഡിൽ ഇഴജന്തുക്കളുടെ ശല്യവും സമീപനാളിൽ വർധിച്ചിരുന്നു. ഇതേ തുടർന്നാണ് റോഡ് ശുചീകരിക്കാൻ റസിഡൻസ് അസോസിയേഷൻ തീരുമാനിച്ചത്.
കരിമണ്ണൂർ പള്ളിത്താഴം മുതൽ രണ്ടുകിലോമീറ്റർ റോഡ്ഭാഗമാണ് റസിഡൻസ് അസോസിയേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരിച്ചത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാട് വെട്ടിത്തെളിച്ച് പാലത്തിൽ അടിഞ്ഞുകൂടിയ മണ്ണും നീക്കം ചെയ്തു. പ്രസിഡന്റ് ജോയി ജോസഫ് ഇളന്പാശേരിയിൽ,പ്രസാദ് തെക്കേക്കുറ്റ്, ലംബൈ കുന്പിളിമൂട്ടിൽ, ജോസ് കോണിക്കൽ, ഫ്രാൻസിസ് വടക്കേക്കര, ജോസ് മലേപറന്പിൽ, ഉണ്ണി പ്രസാദ്, ഡെറോണ് ജോസഫ് ജോഷി, ഷൈജൻ ഏത്തക്കാട്ട്,ബെന്നി ചെട്ടുപറന്പിൽ, ജെയിംസ് വടക്കേക്കര, ജിജി കൊച്ചുപറന്പിൽ, അഗസ്റ്റിൻ വരിക്കശേരി, റോസിലി മാതാളികുന്നേൽ, റെജി കൊച്ചുപറന്പിൽ, ശോഭന പ്രസാദ്, പുഷ്പ ത്ലായിക്കാട്ട് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.