വി​നോ​ദസ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്നി​ല്ല; ചി​ന്ന​ക്ക​നാ​ൽ അ​നാ​ഥ​മാ​യി
Saturday, December 14, 2019 10:51 PM IST
രാജകുമാരി: നാ​ടും ന​ഗ​ര​വും ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങു​ന്പോ​ൾ ആ​ളും അ​ന​ക്ക​വു​മി​ല്ലാ​തെ അ​നാ​ഥ​മാ​ണ് വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളാ​യ ചി​ന്ന​ക്ക​നാ​ൽ, സൂ​ര്യ​നെ​ല്ലി എ​ന്നി​വി​ട​ങ്ങ​ൾ. ഗ്യാ​പ് റോ​ഡ് വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​ല​ച്ച​തോ​ടെ ഇ​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​രി​ക​ളും ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്.
വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​ണ് ചി​ന്ന​ക്ക​നാ​ൽ. ത​ണു​പ്പും മ​ഞ്ഞും നി​റ​ഞ്ഞ, തി​ക​ച്ചും വ്യ​ത്യ​സ്ഥ​മാ​യ കാ​ലാ​വ​സ്ഥ​കൊ​ണ്ട് സ​ഞ്ചാ​രി​ക​ൾ​ക്ക് പ്രി​യ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളാ​ണ് ഇ​വി​ടം. എ​ന്നാ​ൽ കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ ഗ്യാ​പ് റോ​ഡി​ൽ മ​ല​യി​ടി​ഞ്ഞ് ഗ​താ​ഗ​തം നി​ല​ച്ച​തോ​ടെ ഇ​വി​ടേ​ക്ക് സ​ഞ്ചാ​രി​ക​ളും എ​ത്താ​താ​യി. ഇ​തോ​ടെ മേ​ഖ​ല പാ​ടേ നി​ശ്ച​ല​മാ​യി.
ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത് വ്യാ​പാ​രി​ക​ളും ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളു​മാ​ണ്. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ ആ​ശ്ര​യി​ച്ച് ഉ​പ​ജീ​വ​ന​മാ​ർ​ഗം ക​ണ്ടെ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ക്രി​സ്മ​സ് കാ​ല​ത്ത് ആ​യി​ര​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണ് ഇ​വി​ടേ​ക്കെ​ത്തി​യി​രു​ന്ന​തെ​ങ്കി​ലും നി​ല​വി​ൽ ദി​വ​സേ​ന വി​ര​ലി​ലെ​ണ്ണാ​വു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​പോ​ലും സൂ​ര്യ​നെ​ല്ലി​യി​ൽ എ​ത്തു​ന്നി​ല്ലെ​ന്ന് ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.
വ്യാ​പാ​ര മേ​ഖ​ല​യി​ലെ അ​വ​സ്ഥ​യും വ്യ​ത്യ​സ്തമ​ല്ല. ക്രി​സ്മ​സ് വി​പ​ണി​യി​ലേ​ക്ക് ഇ​ത്ത​വ​ണ സാ​ധ​ന​ങ്ങ​ൾ​പോ​ലും എ​ത്തി​ച്ചി​ട്ടി​ല്ല. ചി​ല ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചു​പൂ​ട്ടി. കെ​ട്ടി​ട വാ​ട​ക​യും ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​വും അ​ട​ക്കം ന​ൽ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഇ​വി​ടു​ത്തെ വ്യാ​പാ​ര മേ​ഖ​ല.
ഗ​താ​ഗ​ത യോ​ഗ്യ​മാ​യ റോ​ഡു​ണ്ടാ​യാ​ൽ മാ​ത്ര​മാ​ണ് ചി​ന്ന​ക്ക​നാ​ലി​ന് ഇ​നി ക​ര​ക​യ​റാ​ൻ ക​ഴി​യു​ക. നി​ല​വി​ൽ ഗ്യാ​പ് റോ​ഡ് തു​റ​ന്നു​ന​ൽ​കു​ന്ന​തി​ന് ന​ട​പ​ടി ആ​രം​ഭി​ച്ച​തോ​ടെ ക്രി​സ്മ​സി​നു​മു​ന്പ് ഇ​വി​ടേ​ക്ക് സ​ഞ്ചാ​രി​ക​ളെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യാ​പാ​രി​ക​ളും ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളും.