കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും രോ​ഗ​ബാ​ധ​യും; ക​റു​ത്ത​പൊ​ന്ന് അപ്രത്യക്ഷമാകുന്നു
Sunday, December 15, 2019 10:39 PM IST
രാ​ജാ​ക്കാ​ട്: വി​ള​വെ​ടു​പ്പി​നോ​ട് അ​ടു​ക്കു​ന്പോ​ൾ ഹൈ​റേ​ഞ്ചി​ൽ കു​രു​മു​ള​ക് ചെ​ടി​ക​ൾ വ്യാ​പ​ക​മാ​യി മ​ഞ്ഞ​ളി​പ്പ് ബാ​ധി​ച്ച് ഉ​ണ​ങ്ങി ന​ശി​ക്കു​ന്നു. വി​ല​യി​ടി​വും ഉ​ത്പാ​ദ​ന​ക്കു​റ​വും തി​രി​ച്ച​ടി​യാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന രോ​ഗ​ബാ​ധ ക​ർ​ഷ​ക​ർ​ക്ക് ഇ​ര​ട്ടി പ്ര​ഹ​ര​മാ​ണ് ന​ൽ​കു​ന്ന​ത്. കു​ടി​യേ​റ്റ​കാ​ല​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം മു​ത​ൽ ഹൈ​റേ​ഞ്ചി​ലെ പ്ര​ധാ​ന കൃ​ഷി വി​ള​യാ​ണ് കു​രു​മു​ള​ക്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും രോ​ഗ​ബാ​ധ​യും മൂ​ലം ക​റു​ത്ത​പൊ​ന്ന് ഹൈ​റേ​ഞ്ചി​ന്‍റെ മ​ണ്ണി​ൽ നി​ന്നും പ​ടി​യി​റ​ങ്ങു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. തി​രി​യി​ടു​ന്ന സ​മ​യ​ത്ത് വേ​ണ്ട​രീ​തി​യി​ൽ മ​ഴ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി.

ഇ​തോ​ടൊ​പ്പം ത​ന്നെ തി​രി​യി​ട്ട​തി​ന് ശേ​ഷം ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ കു​രു​മു​ള​ക് തി​രി​ക​ൾ വ്യാ​പ​ക​മാ​യി കൊ​ഴി​ഞ്ഞ് പോ​യ​തും ഉ​ത്പാ​ദ​ന കു​റ​വി​ന് പ്ര​ധാ​ന കാ​ര​ണ​മാ​ണ്. ഇ​തോ​ടൊ​പ്പം ത​ന്നെ കു​രു​മു​ള​കി​ന്‍റെ വി​ല​യും കു​ത്ത​നെ ഇ​ടി​ഞ്ഞു. 700 രൂ​പ​യ്ക്ക് മു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന കു​രു​മു​ള​കി​ന്‍റെ വി​ല ഇ​പ്പോ​ൾ 350 രൂ​പ​യി​ൽ താ​ഴെ​യാ​ണ്.

ഇ​തോ​ടൊ​പ്പ​മാ​ണ് ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ ത​കി​ടം മി​റ​ച്ച് കു​രു​മു​ള​ക് ചെ​ടി​ക​ൾ​ക്ക് മ​ഞ്ഞ​ളി​പ്പ് ബാ​ധി​ച്ച് വ്യാ​പാ​ക​മാ​യി ക​രി​ഞ്ഞു​ണ​ങ്ങു​ന്ന​ത്. വി​ല​യി​ടി​വും രോ​ഗ​ബാ​ധ​യും മൂ​ലം കു​രു​മു​ള​ക് കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

കു​രു​മു​ള​ക് ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും രോ​ഗ​ബാ​ധ ക​ണ്ടെ​ത്തു​ന്ന​തി​നും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും കൃ​ഷി​വ​കു​പ്പി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നു​മാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.