മ​യ​ക്കു​മ​രു​ന്നും ക​ഞ്ചാ​വും കൈ​വ​ശം സൂക്ഷിച്ച യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Sunday, December 15, 2019 10:39 PM IST
മൂ​ല​മ​റ്റം: മാ​ര​ക മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വ​ച്ച യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്തു. ശ​നി​യാ​ഴ്ച മൂ​ല​മ​റ്റം - പു​ള്ളി​ക്കാ​നം റോ​ഡി​ൽ അ​ന്ത്യ​ൻ​പാ​റ ഭാ​ഗ​ത്ത് വ​ച്ചാ​ണ് പാ​ല​ക്കാ​ട് പ​ട്ടാ​ന്പി ക​ള​ത്തി​ൽ​തൊ​ടി വീ​ട്ടി​ൽ കെ.​ടി.​ഷാ​ഹു​ലി​നെ (20) പി​ടി കൂ​ടി​യ​ത്. മ​യ​ക്കു​മ​രു​ന്ന് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 130 മി​ല്ലി ​എം​ഡി​എം​എ ഇ​യാ​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ന​ലെ ഒ​ന്ന​ര​യോ​ടെ ഇ​തി​നു സ​മീ​പ​ത്തു ത​ന്നെ അ​ഞ്ചു ഗ്രാം ​ക​ഞ്ചാ​വു​മാ​യി കോ​ഴ​ഞ്ചേ​രി കി​ട​ങ്ങൂ​ർ പ​ള്ളി​കി​ഴ​ക്കേ​തി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഡ​യ​സ് മാ​ത്യു(23)​വി​നെ​യാ​ണ് എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്ത്. വെ​ള്ളി​യാ​ഴ്ച​യും പു​ള്ളി​ക്കാ​ന​ത്തി​നു സ​മീ​പം അ​ഞ്ചു ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ പി​ടി കൂ​ടി​യി​രു​ന്നു.
പി​ടി​യി​ലാ​യ​വ​രെ​ല്ലാം കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​ണ്.
മൂ​ല​മ​റ്റം എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ അ​ഡീ​ഷ​ണ​ൽ ചാ​ർ​ജ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​പി.​സു​ധീ​പ് കു​മാ​ർ , പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​ആ​ർ.​ബി​ജു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​പി​ൻ ജോ​ർ​ജ്, വി.​ആ​ർ.​രാ​ജേ​ഷ് , വി. ​സു​മേ​ഷ്, കെ.​യു. കു​ര്യ​ൻ, അ​നീ​ഷ് ജോ​ണ്‍ എ​ന്നി​വ​ർ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.