ഹാ​പ്പി പ്രെ​ഗ്ന​ൻ​സി പ്രോ​ഗ്രാം ന​ട​ത്തി
Sunday, December 15, 2019 10:41 PM IST
ഇ​ടു​ക്കി: ജി​ല്ലാ കു​ടും​ബ​ശ്രീ​യു​ടെ സ്നേ​ഹി​ത ജ​ൻ​ഡ​ർ ഹെ​ൽ​പ്പ് ഡെ​സ്കി​ന്‍റെ​യും മ​ണ​ക്കാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്കാ​യി ഹാ​പ്പി പ്രെ​ഗ്ന​ൻ​സി പ്രോ​ഗ്രാം ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ലെ ഗ​ർ​ഭി​ണി​ക​ൾ​ക്ക് മാ​ന​സി​ക​മാ​യി ശാ​ക്തീ​ക​രി​ക്കു​ക എ​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ ലക്ഷ്യം. 20 പേ​രാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തം​ഗം സ​ന്തോ​ഷ് പ​ത്മ​നാ​ഭ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​ബി​നോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ സു​ജാ​ത രാ​ധാ​കൃ​ഷ​ണ​ൻ , പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് മേ​യ്റ്റി സെ​ൻ , കെ. ​ഭാ​സി , സ്നേ​ഹി​ത കൗ​ണ്‍​സി​ല​ർ ധ​ന്യ​മോ​ൾ, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ മെ​ൽ​ഡ ഡേ​വി​ഡ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു .