ച​ന്ദ​ന​ക്ക​ട​ത്ത്: സം​സ്ഥാ​ന പോ​ലീ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി
Sunday, December 15, 2019 10:41 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​ക​ളി​ലെ സ്വ​കാ​ര്യ, റ​വ​ന്യൂ, കൈ​വ​ശ ഭൂ​മി​ക​ളി​ൽ നി​ന്നും ച​ന്ദ​ന മ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളി​ൽ കേ​സു​ക​ൾ എ​ടു​ക്കാ​ത്ത​തി​നെ കു​റി​ച്ചും ച​ന്ദ​ന​മോ​ഷ​ണ​ങ്ങ​ളെ കു​റി​ച്ചും സം​സ്ഥാ​ന പോ​ലീ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
സ്വ​കാ​ര്യ, കൈ​വ​ശ​ഭൂ​മി​ക​ളി​ൽ നി​ന്നും ച​ന്ദ​ന മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തി​യാ​ൽ പോ​ലീ​സ്, വ​നം വ​കു​പ്പു​ക​ൾ കേ​സെ​ടു​ക്കു​ന്ന​തി​ന് ത​യാ​റാ​കു​ന്നി​ല്ല.
മോ​ഷ​ണ​മെ​ന്ന നി​ല​യി​ൽ ച​ന്ദ​നം മ​രം മു​റി​ച്ചു ക​ട​ത്തി​യാ​ൽ കേ​സെ​ടു​ക്കേ​ണ്ട ചു​മ​ത​ല പോ​ലീ​സി​നാ​ണെ​ന്ന് വ​നം വ​കു​പ്പ് പ​റ​യു​ന്നു. ക്ര​മ​സ​മാ​ധാ​ന പ​രി​പാ​ല​ന​മ​ട​ക്കം നി​ര​വ​ധി കേ​സു​ക​ൾ ഉ​ള്ള​തി​നാ​ലും ജീ​വ​ന​ക്കാ​ർ ആ​വ​ശ്യ​ത്തി​നി​ല്ലാ​ത്ത​തി​നാ​ലും ച​ന്ദ​ന​മോ​ഷ​ണം അ​ന്വേ​ഷി​ക്കേ​ണ്ട ചു​മ​ത​ല വ​നം വ​കു​പ്പി​നാ​ണെ​ന്ന് പോ​ലീ​സും പ​റ​യു​ന്നു. ഇ​തി​നാ​ൽ ഉ​ട​മ​ക​ൾ പ​രാ​തി ന​ൽ​കി​യാ​ലും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ക്കാ​റി​ല്ല. ഈ ​സാ​ഹ​ച​ര്യം മു​ത​ലാ​ക്കി ചി​ല​ർ അ​വ​രു​ടെ സ്ഥ​ല​ത്തു​ള്ള ച​ന്ദ​ന മ​ര​ങ്ങ​ൾ വി​ല ഉ​റ​പ്പി​ച്ച് മോ​ഷ്ടാ​ക്ക​ൾ​ക്ക് മു​റി​ച്ചു ക​ട​ത്താ​ൻ ഒ​ത്താ​ശ ചെ​യ്യു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.