ലൈ​ഫ് മി​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​ടും​ബസം​ഗ​മ​വും അ​ദാ​ല​ത്തും ന​ട​ത്തി
Tuesday, January 14, 2020 10:49 PM IST
തൊ​ടു​പു​ഴ: ലൈ​ഫ് മി​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ത​ല കു​ടും​ബ സം​ഗ​മ​വും അ​ദാ​ല​ത്തും തൊ​ടു​പു​ഴ ചു​ങ്കം സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ത്തി. പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഭ​വ​ന ര​ഹി​ത​ർ​ക്ക് സു​ര​ക്ഷി​ത വീ​ടൊ​രു​ക്കു​ന്ന ലൈ​ഫ് പ​ദ്ധ​തി ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് ഇ​തി​നോ​ട​കം പ്ര​യോ​ജ​നം ചെ​യ്ത​താ​യി എം​എ​ൽ​എ പ​റ​ഞ്ഞു. ഭൂ​ര​ഹി​ത ഭ​വ​ന ര​ഹി​ത​ർ​ക്കാ​യി കേ​ര​ള​ത്തി​ൽ ഒ​രു ല​ക്ഷ​ത്തോ​ളം ഹൗ​സ് സൈ​റ്റു​ക​ൾ ഇ​നി​യും ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്.

ഈ ​ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളോ​ടൊ​പ്പം സാ​ന്പ​ത്തി​ക​മാ​യി മു​ന്നോ​ക്കം നി​ൽ​ക്കു​ന്ന വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളു​മൊ​ക്കെ സ​ർ​ക്കാ​രി​നെ സ​ഹാ​യി​ക്കേ​ണ്ട​തു​ണ്ട്. ചി​ല പ​ഞ്ചാ​യ​ത്തു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ഭൂ​മി ല​ഭ്യ​മാ​ക്കു​ന്ന​ത് മാ​തൃ​കാ​പ​ര​മാ​ണെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ൻ ചാ​ർ​ജ് പ്രി​ൻ​സി സോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​വീ​ണ്‍.​കെ. വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

ഇ​ടു​ക്കി ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​ൻ​സ്.​സി.​തോ​മ​സ്, മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ത്സാ ജോ​ണ്‍, പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഏ​ലി​ക്കു​ട്ടി മാ​ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​നോ​ജ് ജോ​സ്, സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​ൻ ഇ​ബ്രാ​ഹിം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സേ​വ​ന​വു​മാ​യി
വി​വി​ധ വ​കു​പ്പു​ക​ൾ

തൊ​ടു​പു​ഴ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ലൈ​ഫ് ഗു​ണ​ഭോ​ക്തൃ കു​ടും​ബ സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​ദാ​ല​ത്തി​ൽ 18 സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ സേ​വ​ന സ്റ്റാ​ൾ ഒ​രു​ക്കി. ആ​ധാ​ർ ര​ജി​സ്ട്രേ​ഷ​ൻ, തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് അ​പേ​ക്ഷ എ​ന്നീ സേ​വ​ന​ങ്ങ​ളു​മാ​യി ഐ.​ടി. വ​കു​പ്പ്, സൗ​ജ​ന്യ വൈ​ദ്യ പ​രി​ശോ​ധ​ന​യും രോ​ഗ​പ്ര​തി​രോ​ധ കൗ​ണ്‍​സ​ലിം​ഗും ആ​ർ​ദ്രം ജ​ന​കീ​യ പ​ദ്ധ​തി കാ​ന്പ​യി​നു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്, ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് തൊ​ഴി​ൽ ദാ​ന ല​ഭ്യ​ത, തൊ​ഴി​ൽ കാ​ർ​ഡ് വി​ത​ര​ണം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കി മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ട്ട​യം ന​ൽ​കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്ക​ൽ, സാ​ക്ഷ്യ​പ​ത്ര വി​ത​ര​ണം, എ​ന്നി​വ വി​ശ​ദീ​ക​രി​ച്ച് റ​വ​ന്യൂ വ​കു​പ്പ്, അ​ങ്ക​ണ​വാ​ടി​ക​ളി​ൽ പോ​കാ​ത്ത കു​ട്ടി​ക​ൾ​ക്കും കി​ട​പ്പ് രോ​ഗി​ക​ൾ​ക്കും സ​ഹാ​യ​വു​മാ​യി വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ്, പ​ശു​വ​ള​ർ​ത്ത​ൽ, ക്ഷീ​ര​സം​ഘ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ഹാ​യ​ങ്ങ​ളു​മാ​യി ക്ഷീ​ര വി​ക​സ​ന വ​കു​പ്പ്, വി​വി​ധ പെ​ൻ​ഷ​നു​ക​ൾ​ക്കും ജ​ന​ന​മ​ര​ണ ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്കും ഉ​ട​മ​സ്ഥാ​വ​കാ​ശ സാ​ക്ഷ്യ​പ​ത്രം, സ്ഥി​ര താ​മ​സ സാ​ക്ഷ്യ​പ​ത്രം എ​ന്നി​വ​ക്കു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്, ബോ​ധ​വ​ത്ക​ര​ണം, നൈ​പു​ണ്യ വി​ക​സ​നം എ​ന്നി​വ​യെ പ​രി​ച​യ​പ്പെ​ടു​ത്തി കു​ടും​ബ​ശ്രീ തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ൾ സേ​വ​ന പ​ദ്ധ​തി​ക​ളു​മാ​യി അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു.