വൈ​ര​മ​ണി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി
Wednesday, January 15, 2020 10:26 PM IST
കു​ള​മാ​വ്: ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച് കു​ള​മാ​വ് - കോ​ട്ട​മ​ല പ​ഞ്ചാ​യ​ത്ത് റോ​ഡ് ത​ട​സ​പ്പെ​ടു​ത്തു​ന്ന വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജ​ന​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ വി​വി​ധ രാ​ഷ്ട്രീ​യ​സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ര​മ​ണി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
ആ​ദി​വാ​സി മേ​ഖ​ല​യാ​യ ക​പ്പ​ക്കാ​നം, ഉ​റു​ന്പ​ുള്ള്, മേ​മു​ട്ടം, ഉ​ളു​പ്പൂ​ണി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും 25 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് ജി​ല്ലാ ആ​സ്ഥാ​ന​ത്ത് എ​ത്താ​നാ​വു​ന്ന ഏ​ക റോ​ഡാ​ണി​ത്. 1977ൽ ​അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത് ആ​സ്തി ര​ജി​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ഈ ​റോ​ഡി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​ര​ന്ത​രം ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. മൂ​ന്നു വ​ർ​ഷം മു​ന്പ് വ​നം വ​കു​പ്പ് റോ​ഡി​നു കു​റു​കെ ച​ങ്ങ​ല സ്ഥാ​പി​ച്ച് റോ​ഡ് പൂ​ർ​ണ​മാ​യും അ​ട​ച്ചു​കെ​ട്ടി. ഇ​തി​നെ​തി​രെ വി​വി​ധ രാ​ഷ്്‌ട്രീയ​ ആ​ദി​വാ​സി സം​ഘ​ട​ന​ക​ളും അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തും ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ റോ​ഡ് തു​റ​ന്നു കൊ​ടു​ക്കാ​ൻ ധാ​ര​ണ​യാ​യെ​ങ്കി​ലും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ യാ​ത്ര​ക്കാ​രെ റോ​ഡി​ൽ ത​ട​യു​ന്ന ന​ട​പ​ടി​ക​ളി​ൽ നി​ന്നും പി​ൻ​മാ​റാ​ൻ ത​യാ​റാ​യി​ല്ല. സം​സ്ഥാ​ന ആ​ദി​വാ​സി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം കെ. ​എ​സ്. രാ​ജ​നെ​യും ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ചെ​ല്ല​മ്മ ദാ​മോ​ദ​ര​നെ​യും റോ​ഡി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ ആ​ദി​വാ​സി പീ​ഡ​ന നി​രോ​ധ​ന നി​യ​മ പ്ര​കാ​രം ന​ഗ​രം​പാ​റ റെ​യ്ഞ്ച് ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷ​ണം നേ​രി​ടു​ക​യാ​ണ്. കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി മു​ണ്ടാ​ട്ടി​ൽ മാ​ർ​ച്ച് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സി​പി​എം ജി​ല്ലാ​ക​മ്മി​റ്റി അം​ഗം കെ. ​എ​ൽ ജോ​സ​ഫ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​എ​സ്. രാ​ജ​ൻ, ആ​ദി​വാ​സി ക്ഷേ​മ സ​മി​തി മൂ​ല​മ​റ്റം ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​എ​ൻ. ബാ​ല​ൻ, സി​പി​എം കു​ള​മാ​വ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കെ. ​ഓ​ച്ചേ​രി, ടി.​എം. ജോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.