മാ​ർ​ക്ക​റ്റി​ലെ ഓ​ട​യി​ൽ മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്നു
Wednesday, January 15, 2020 10:29 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി​യി​ലെ പൊ​തു​മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഓ​ട​യി​ൽ മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നി​ട​വ​രു​ത്തു​ന്നു. വ​ലി​യ അ​ള​വി​ൽ ഓ​ട​യി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ലി​ന​ജ​ലം പ്ര​ദേ​ശ​ത്താ​കെ ദു​ർ​ഗ​ന്ധം പ​ര​ത്തു​ക​യു​മാ​ണ്. ഈ​ച്ച​ക​ളു​ടെ​യും കൊ​തു​കു​ക​ളു​ടെ​യും താ​വ​ള​മാ​യ ഇ​വി​ടെ​നി​ന്നും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കു​പോ​ലും സാ​ധ്യ​ത​യു​ണ്ട്. ഏ​റെ ക​ഷ്ട​പ്പെ​ട്ടാ​ണ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തെ​ന്ന് ഓ​ട​യു​ടെ സ​മീ​പ​ത്ത് ക​ച്ച​വ​ടം ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.
മാ​ർ​ക്ക​റ്റി​നു​ള്ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന നീ​ർ​ച്ചാ​ലി​ൽ മാ​ലി​ന്യ​മ​ടി​ഞ്ഞ് ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​ണ് പ്ര​ശ്നം രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണം. മാ​ർ​ക്ക​റ്റി​ൽ ത​ന്നെ​യു​ണ്ടാ​കു​ന്ന മാ​ലി​ന്യ​മാ​ണ് കൂ​ടു​ത​ലാ​യും ഓ​ട​യി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത്. സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ലാ​ബി​ലെ മാ​ലി​ന്യ​വും ഓ​ട​യി​ലേ​ക്ക് തു​റ​ന്നു​വി​ടു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.