സ്കൂ​ൾ വാ​ർ​ഷി​കം
Wednesday, January 15, 2020 10:29 PM IST
ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​ക​വും സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക എ.​എ​ൽ. ഡെ​ന്നി​ക്ക് യാ​ത്ര​യ​യ​പ്പും 17-ന് ​ന​ട​ക്കും.
രാ​വി​ലെ 9.30-ന് ​ക​ത്തീ​ഡ്ര​ൽ അ​സി.​വി​കാ​രി ഫാ. ​സോ​ബി​ൻ കൈ​പ്പ​യി​ൽ പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന വാ​ർ​ഷി​കാ​ഘോ​ഷം ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​വ​ക്ക​ണ്ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം​ചെ​യ്യും. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി മു​ക്കാ​ട്ട്, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ൻ​സി സി​ബി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ലി​സ​മ്മ സാ​ജ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​ർ​ജ് വ​ട്ട​പ്പാ​റ, പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​എം. ജ​ലാ​ലു​ദീ​ൻ, പ​ഞ്ചാ​യ​ത്തം​ഗം അ​മ​ൽ ജോ​സ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റോ​സ​മ്മ സെ​ബാ​സ്റ്റ്യ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി ജോ​സ​ഫ്, മു​രി​ക്കാ​ശേ​രി സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ഡെ​യ്സി അ​ഗ​സ്റ്റി​ൻ, വാ​ഴ​ത്തോ​പ്പ് യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ബി​നോ​യി മ​ഠ​ത്തി​ൽ, സെ​ന്‍റ് ജോ​ർ​ജ് ഇം​ഗ്ലീ​ഷ് മീ​ഡി​യം പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മോ​ളി എ​ഫ്എ​സ്എ​ൽ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യി​ൻ അ​ഗ​സ്റ്റി​ൻ, സ്കൂ​ൾ ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ന്ന സി​ബി, എ.​എ​ൽ ഡെ​ന്നി, ജ​സി ജോ​സ​ഫ്, സ​ജി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ.
വെ​ള്ള​യാം​കു​ടി: വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജ​റോം​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ന്നു. ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഫാ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക സൂ​സ​മ്മ ജ​യിം​സി​ന്‍റെ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​ന​വും ക​ലാ​കാ​യി​ക രം​ഗ​ങ്ങ​ളി​ൽ മി​ക​വു​തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്ക​ലും ന​ട​ന്നു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജ​യിം​സ് മം​ഗ​ല​ശേ​രി​യി​ൽ, പ്രി​ൻ​സി​പ്പ​ൽ ജി​ജി ജോ​ർ​ജ്, ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ​ഫ് മാ​ത്യു, ന​ഗ​ര​സ​ഭാം​ഗം റെ​ജീ​ന തോ​മ​സ്, ജോ​ജോ കു​ട​ക്ക​ച്ചി​റ, റെ​ന്നി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​ര​ട്ട​യാ​ർ: സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​ക​വും സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ച്ച അ​ധ്യാ​പി​ക ലൗ​ലി തെ​രേ​സ ജോ​ർ​ജി​ന് യാ​ത്ര​യ​യ​പ്പും ന​ട​ന്നു. ഇ​ടു​ക്കി രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ റ​വ. ഡോ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ത​റ​മു​ട്ടം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
പ​രീ​ക്ഷ​ക​ളി​ലും ക​ല, കാ​യി​ക രം​ഗ​ങ്ങ​ളി​ലും മി​ക​വു​തെ​ളി​യി​ച്ച കു​ട്ടി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സി​ലി​ൻ, അ​സി. മാ​നേ​ജ​ർ ഫാ. ​ഡോ​ണി​ഷ് വ​ര​കി​ൽ, ഹെ​ഡ്മാ​സ്റ്റ​ർ എം.​വി. ജോ​ർ​ജു​കു​ട്ടി, പി​ടി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സു​കു​ട്ടി വെ​ള്ളി​യാ​ന്ത​ടം, ലി​സി ജോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.
കാ​ൽ​വ​രി​മൗ​ണ്ട്: കാ​ൽ​വ​രി ഹൈ​സ്കൂ​ൾ വാ​ർ​ഷി​കം ന​ട​ന്നു. വി​ര​മി​ച്ച ചി​ത്ര​ക​ല അ​ധ്യാ​പ​ക​ൻ ടോ​മി ജേ​ക്ക​ബി​ന് ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം​ചെ​യ്തു. സി​എം​ഐ കാ​ർ​മ​ൽ പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​പോ​ൾ പാ​റേ​ക്ക​ട്ടി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സി​ജ​ൻ ഉൗ​ന്നു​ക​ല്ലേ​ൽ, കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യി കാ​ട്ടൂ​പാ​ലം, പ​ഞ്ചാ​യ​ത്തം​ഗം ബി​ജു​മോ​ൻ ക​ല്ലം​മാ​ക്ക​ൽ, പി​ടി​എ പ്ര​സി​ഡ​ണ്ട് റി​ജു വ​ട്ട​ക്കാ​നി​യി​ൽ, പ്ര​ധാ​നാ​ധ്യാ​പി​ക സി. ​ജൂ​ബി മ​രി​യ, ജെ.​സി. മാ​ത്യു, ബീ​ന ഷാ​ജി, സി​ന്ധു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.