താ​ലൂ​ക്ക് ആ​ശു​പ​ത്രി നി​ർ​മാ​ണ​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം
Friday, January 17, 2020 10:35 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്നു​വ​രു​ന്ന നി​ർ​മാ​ണ ജോ​ലി​ക​ളെ​സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നി​ർ​മാ​ണ​ത്തി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് തൊ​ടു​പു​ഴ വി​ജി​ല​ൻ​സ് വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഒ​രു​വ​ർ​ഷം മു​ന്പ് രോ​ഗി​ക​ൾ​ക്കാ​യി തു​റ​ന്നു​ന​ൽ​കി​യ അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ പു​തി​യ ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണ ജോ​ലി​ക​ൾ സം​ബ​ന്ധി​ച്ചാ​ണ് ആ​ശു​പ​ത്രി​യു​ടെ നി​യ​ന്ത്ര​ണ ചു​മ​ത​ല​യു​ള്ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മ​തി​യി​ലെ ഒ​രം​ഗം​ത​ന്നെ വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജി​ല​ൻ​സ് വി​ഭാ​ഗം ക​ഴി​ഞ്ഞ​ദി​വ​സം ആ​ശു​പ​ത്രി​യി​ലെ​ത്തി പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി​യു​ടെ അ​നു​മ​തി വാ​ങ്ങി​ച്ചി​ട്ടി​ല്ലെ​ന്ന​ത​ട​ക്ക​മു​ള്ള വി​വി​ധ കാ​ര​ണ​ങ്ങ​ൾ പ​രാ​തി​യി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​താ​യാ​ണ് വി​വ​രം.
പ​രാ​തി​യേ​യും അ​ന്വേ​ഷ​ണ​ത്തേ​യും തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്നു​വ​ന്നി​രു​ന്ന നി​ർ​മാ​ണ ജോ​ലി​ക​ൾ നി​ല​ച്ചു. ഇ​തോ​ടെ ആ​ശു​പ​ത്രി​യി​ൽ സ​ജ്ജ​മാ​ക്കേ​ണ്ടി​യി​രു​ന്ന ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​നാ​യു​ള്ള കാ​ത്തി​രി​പ്പ് നീ​ളും. ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തെ പി​ന്നോ​ട്ട​ടി​ക്കു​ന്ന​താ​ണ് പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്. ചി​ല സ്വാ​ർ​ഥ​താ​ത്പ​ര്യ​ക്കാ​രാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.