ജീ​വ​ന​ക്കാ​രു​ടെ കു​ടി​വെ​ള്ളം മു​ട്ടി​ച്ച് വൈ​ദ്യു​തി വ​കു​പ്പ്
Friday, January 17, 2020 10:37 PM IST
അ​ടി​മാ​ലി: ക​ല്ലാ​ർ​കു​ട്ടി ഡാം ​ഇ​ന്ന​ലെ അ​വി​ചാ​രി​ത​മാ​യി തു​റ​ന്ന​തോ​ടെ ജീ​വ​ന​ക്കാ​ർ കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടേോ​ട്ട​മോ​ടി. ക​ത്തി​പ്പാ​റ​യി​ലെ കെ ​എ​സ്ഇ​ബി ക്വാ​ർ​ട്ടേ​ഴ്സി​ൽ 120-ഓ​ളം വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാ​ർ ഒ​റ്റ​യ്ക്കും കു​ടും​ബ​മാ​യും താ​മ​സി​ക്കു​ന്നു​ണ്ട്.
ക​ല്ലാ​ർ​കു​ട്ടി​ക്കു സ​മീ​പം സ്ഥാ​പി​ച്ചി​ട്ടു​ള്ള പ​ന്പ് ഹൗ​സി​ൽ ഡാ​മി​ൽ​നി​ന്നും വെ​ള്ള​മെ​ടു​ത്താ​ണ് ക​ത്തി​പ്പാ​റ​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് കു​ടി​വെ​ള്ള​മാ​യെ​ത്തി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ഡാം ​വ​റ്റി​ച്ച​തോ​ടെ ജീ​വ​ന​ക്കാ​ർ വെ​ള്ളം​കി​ട്ടാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യി. ഡാം ​വ​റ്റി​ക്കു​ന്ന വി​വ​രം ഇ​വ​രെ അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും രാ​വി​ലെ പൈ​പ്പി​ൽ വെ​ള്ളം ഇ​ല്ലാ​തെ​വ​ന്ന​പ്പോ​ഴാ​ണ് വി​വ​ര​മ​റി​യു​ന്ന​തെ​ന്നു​മാ​ണ് ജീ​വ​ന​ക്കാ​രു​ടെ ആ​ക്ഷേ​പം. മ​റ്റി​ട​ങ്ങ​ളി​ൽ​നി​ന്നും വാ​ഹ​ന​ങ്ങ​ളി​ൽ വെ​ള്ള​മെ​ത്തി​ച്ച് താ​ല്ക്കാ​ലി​ക പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു.