സ​മ​ഗ്ര പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ പ​ദ്ധ​തി​ക്ക് ജില്ലയിൽ തു​ട​ക്ക​ം
Saturday, January 18, 2020 11:07 PM IST
തൊ​ടു​പു​ഴ: കേ​ര​ളാ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ദി​നാ​ച​ര​ണ​വും ജി​ല്ലാ സം​ഗ​മ​വും തൊ​ടു​പു​ഴ ടൗ​ണ്‍ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് വി​ളം​ബ​ര സ​ന്ദേ​ശ ജാ​ഥ സം​ഘ​ടി​പ്പി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ൻ​റ​ണി റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. അ​രി​കെ എ​ന്ന പേ​രി​ലു​ള്ള സ​മ​ഗ്ര പാ​ലി​യേ​റ്റീ​വ് വ​യോ​ജ​ന പ​രി​ച​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള 16 പ​ദ്ധ​തി​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തി. പൊ​തു​സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ. ജെ​സി ആ​ൻ​റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​പി.​എ​ൻ.​അ​ജി സ്വാ​ഗ​തം പ​റ​ഞ്ഞു. നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​സു​ജി​ത്ത് സു​കു​മാ​ര​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. അ​രി​കെ സ​മ​ഗ്ര പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൻ.​പ്രി​യ നി​ർ​വ​ഹി​ച്ചു.

ഹോ​മി​യോ​പ്പ​തി സം​സ്ഥാ​ന ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ.​എം.​എ​ൻ വി​ജ​യാം​ബി​ക പാ​ലി​യേ​റ്റീ​വ് കെ​യ​ർ ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ എം.​കെ.​ഷാ​ഹു​ൽ ഹ​മീ​ദ് , വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ജോ​ണി, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ റി​നി ജോ​ഷി , മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ത്സ ജോ​ണ്‍, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​രാ​യ പി.​എ.​ഷാ​ഹു​ൽ ഹ​മീ​ദ് , കെ.​എം.​ഷാ​ജ​ഹാ​ൻ, കെ.​കെ. ഷിം​നാ​സ്, ട്ര​സ്റ്റ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​വി.​വ​ർ​ഗീ​സ്, ഹോ​മി​യോ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​രാ​ജു, ജി​ല്ലാ ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ.​സു​രേ​ഷ് വ​ർ​ഗീ​സ്, അ​ൽ​അ​സ്ഹ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ൻ ഹെ​ഡ് ഡോ.​സ​ന്ധ്യ, ഐ​എം​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​സി.​വി. ജേ​ക്ക​ബ് , പു​റ​പ്പു​ഴ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​രേ​ഖ , മു​ട്ടം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​സി ചാ​ക്കോ , തൊ​ടു​പു​ഴ പാ​ലി​യേ​റ്റീ​വ് കെ​യ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​മി​നി മോ​ഹ​ന​ൻ, മൂ​ല​മ​റ്റം സെ​ൻ​റ് ജോ​സ​ഫ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​സാ​ജു എം. ​സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു.​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ൾ നി​ർ​മി​ച്ച ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന സ്റ്റാ​ളും പ്ര​വ​ർ​ത്തി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ്ളാ​ഷ് മോ​ബും ന​ട​ത്തി.