ഫാ​ർ​മ​സി​സ്റ്റി​നെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു
Saturday, January 18, 2020 11:12 PM IST
മൂ​ല​മ​റ്റം:​ അ​റ​ക്കു​ളം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ രോ​ഗി​ക​ൾ മ​രു​ന്ന് വാ​ങ്ങാ​ൻ കാ​ത്തു നി​ൽ​ക്കു​ന്പോ​ൾ ഫാ​ർ​മ​സി പൂ​ട്ടി ക്യാ​ന്പി​നു പോ​കാ​ൻ ഒ​രു​ങ്ങി​യ ഫാ​ർ​മ​സി​സ്റ്റി​നെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. പ​ല​പ്പോ​ഴും ഫാ​ർ​മ​സി​സ്റ്റ് ഇ​ല്ലാ​ത്ത​തി​നാ​ൽ ഡോ​ക്ട​ർ മ​രു​ന്നു കു​റി​ച്ചു ന​ൽ​കി​യാ​ൽ രോ​ഗി​ക​ൾ​ക്ക് പു​റ​ത്തു നി​ന്ന് മ​രു​ന്നു വാ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണ്.

കു​ള​മാ​വ്, ഉ​ളു​പ്പൂ​ണി ,പ​തി​പ്പ​ള്ളി, ചേ​റാ​ടി മു​ത​ലാ​യ ആ​ദി​വാ​സി ട്രൈ​ബ​ൽ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് ആ​ശ്ര​യമാ​യി​ട്ടു​ള്ള ഏ​ക കേ​ന്ദ്ര​മാ​ണി​ത്. രോ​ഗി​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സ​മ​യ​ത്ത് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഐ​എ​ൻ​ടി​യു​സി യു​വ തൊ​ഴി​ലാ​ളി വി​ഭാ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​പി​ൻ ഈ​ട്ടി​ക്ക​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു കാ​ന​കാ​ട്ട്, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ൻ മ​ച്ചി​യാ​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട​ത്തി​യ​ത്. രാ​വി​ലെ 11ഓ​ടെ ഫാ​ർ​മ​സി അ​ട​ച്ചി​ട്ട് ക്യാ​ന്പി​ന് പോ​കാ​ൻ തു​ട​ങ്ങി​യ ഫാ​ർ​മ​സി​സ്റ്റി​നെ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു വ​യ്ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഉ​ച്ച​യോ​ടെ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.