ഇ​ട​വെ​ട്ടി​യി​ൽ പ​ക​ൽ​വീ​ടി​നാ​യി നി​ർ​മി​ച്ച കെ​ട്ടി​ടം ന​ശി​ക്കു​ന്നു
Monday, January 20, 2020 10:44 PM IST
തൊ​ടു​പു​ഴ: ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് പ​ക​ൽ വീ​ടി​നാ​യി നി​ർ​മി​ച്ച കെ​ട്ടി​ടം ന​ശി​ക്കു​ന്നു.
കെ​ട്ടി​ട​ത്തി​ന് പ​ഞ്ചാ​യ​ത്ത് ന​ന്പ​ർ ന​ൽ​കാ​ത്ത​തി​നാ​ൽ മ​ന്ദി​രം ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് മൂ​ന്നു വ​ർ​ഷം മു​ന്പാ​ണ് കൊ​ത​കു​ത്തി​യി​ൽ പ​ഞ്ചാ​യ​ത്ത് വ​ക സ്ഥ​ല​ത്ത് പ​ക​ൽ വീ​ടി​നാ​യി കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും കെ​ട്ടി​ട​ത്തി​ന് ന​ന്പ​ർ ന​ൽ​കാ​നോ വൈ​ദ്യു​തി ക​ണക്ഷ​ൻ എ​ടു​ക്കു​ന്ന​തി​നോ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മം ല​ക്ഷ്യ​മാ​ക്കി 2017-ലെ ​ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി സ്ഥ​ല​ത്ത് നി​ന്നി​രു​ന്ന തേ​ക്കു​മ​ര​ങ്ങ​ളും വെ​ട്ടി​മാ​റ്റി​യി​രു​ന്നു. ലേ​ലം ചെ​യ്യാ​ത്ത​തി​നാ​ൽ ഈ ​ത​ടി​ക​ളും ന​ശി​ക്കു​ക​യാ​ണ്. എ​ത്ര​യും വേ​ഗം പ​ക​ൽ വീ​ടി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.