കാ​ട്ടാ​ന ത​ക​ർ​ത്ത കൃ​ഷി സ്ഥ​ല​ങ്ങ​ൾ വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ചു
Monday, January 20, 2020 10:46 PM IST
നെ​ടു​ങ്ക​ണ്ടം: പു​ഷ്പ​ക്ക​ണ്ടം അ​ണ​ക്ക​ര​മെ​ട്ടി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം ന​ട​ന്ന പ്ര​ദേ​ശ​ങ്ങ​ൾ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ചു. കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന ആ​ക്ര​മ​ണം പ​തി​വാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​വി​ടെ ഒ​രു വീ​ട് ത​ക​ർ​ക്കു​ക​യും നി​ര​വ​ധി ആ​ളു​ക​ളു​ടെ ദേ​ഹ​ണ്ഡ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ​തി​വാ​യി മേ​ഖ​ല​യി​ൽ കാ​ട്ടാ​ന എ​ത്തി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളും ഭീ​തി​യി​ലാ​ണ്. ക​ല്ലാ​ർ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഇ.​വി. പ്ര​സാ​ദ്, ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ആ​ർ. സു​ധീ​ഷ്കു​മാ​ർ, വൈ. ​സ​ജീ​വ് എ​ന്നി​വ​രാ​ണ് പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​ത്. ജ്യോ​തി​റാം, സ​ന്തോ​ഷ്, കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ​ക്കാ​ണ് കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നാ​യി ഓ​ണ്‍​ലൈ​ൻ​വ​ഴി അ​പേ​ക്ഷ ന​ൽ​കാ​ൻ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ർ​ഷ​ക​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​മ​ളി റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​വി. ര​തീ​ഷ് ഉ​ത്ത​മ​പാ​ള​യം റെ​യ്ഞ്ച് ഓ​ഫീ​സ​റോ​ട് കാ​ട്ടാ​ന​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് ക​യ​റു​ന്ന​ത് ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.