സെ​മി ഹൈ​സ്പീ​ഡ് റെ​യി​ൽ​പ​ദ്ധ​തി സ​ർ​വേ​യ്ക്കെ​തി​രെ ഭൂ ​ഉ​ട​മ​ക​ൾ രം​ഗ​ത്ത്
Tuesday, January 21, 2020 10:25 PM IST
തൊ​ടു​പു​ഴ:​ശ​ബ​രി പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ത​യാ​റാ​കാ​ത്ത സ​ർ​ക്കാ​ർ മ​റ്റൊ​രു പാ​ത​യ്ക്കാ​യി ശ്ര​മം ന​ട​ത്തു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു.​
ശ​ബ​രി റെ​യി​ൽ പാ​ത​യ്ക്കാ​യി 20 വ​ർ​ഷം മു​ന്പ് സ​ർ​വേ ന​ട​ത്തി സ്ഥ​ലം ക​ല്ലി​ട്ട് തി​രി​ക്കു​ക​യും വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്തി​ട്ടും ഈ ​പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ നി​ൽ​ക്കു​ന്പോ​ൾ മ​റ്റൊ​രു പാ​ത​യു​ടെ നി​ർ​മാ​ണ​ത്തി​ന് സ​ർ​വേ ന​ട​ത്താ​ൻ പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തി​നെ​തി​രെ ശ​ബ​രി റെ​യി​ൽ പാ​ത​യ്ക്കാ​യി ഭൂ​മി വി​ട്ടു ന​ൽ​കി​യ കു​ടും​ബ​ങ്ങ​ളാ​ണ് ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.​കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സെ​മി ഹൈ​സ്പീ​ഡ് റെ​യി​ൽ പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​യാ​ൽ നാ​ലു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ കാ​സ​ർ​ഗോ​ഡു​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്താ​നാ​കും.​
ഈ പാ​ത​യ്ക്കാ​യി കേ​ര​ള റെ​യി​ൽ ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ വി​ശ​ദ​മാ​യ പ​ഠ​ന റി​പ്പോ​ർ​ട്ട് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​നു സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ ശ​ബ​രി പാ​ത​യ്ക്കാ​യി സ്ഥ​ലം അ​ള​ന്നു​തി​രി​ച്ച് ക​ല്ലി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ ഭൂ ​ഉ​ട​മ​ക​ൾ​ക്ക് സ്ഥ​ലം ഈ​ടു​വ​ച്ച് ബാ​ങ്കു​ക​ളി​ൽ നി​ന്നു വാ​യ്പ എ​ടു​ക്കാ​നോ വീ​ടു നി​ർ​മി​ക്കാ​നോ മ​ക്ക​ളു​ടെ പ​ഠ​ന ആ​വ​ശ്യ​ത്തി​നോ സാ​ധി​ക്കാ​തെ വ​ർ​ഷ​ങ്ങ​ളാ​യി തൊ​ടു​പു​ഴ,മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്കു​ക​ളി​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്.1997-98 കാ​ല​യ​ള​വി​ൽ പ​ദ്ധ​തി​ക്ക് 550 കോ​ടി​യു​ടെ എ​സ്റ്റി​മേ​റ്റാ​ണ് ത​യാ​റാ​ക്കി​യി​രു​ന്ന​ത്.2017-​ൽ എ​സ്റ്റി​മേ​റ്റ് തു​ക 2815 കോ​ടി​യി ഉ​യ​ർ​ന്നു.​
മൊ​ത്തം തു​ക​യു​ടെ പ​കു​തി സം​സ്ഥാ​നം വ​ഹി​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​നി​ർ​ദേ​ശം.​ഇ​തം​ഗീ​ക​രി​ച്ച് 2015 വം​ബ​ർ 27നു ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കു​ക​യും 2018ലെ ​ബ​ജ​റ്റി​ൽ ആ​ദ്യ​ഗ​ഡു​വാ​യി 50 കോ​ടി വ​ക​യി​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു.​
പി​ന്നീ​ട് മു​ഴു​വ​ൻ ചെ​ല​വും കേ​ന്ദ്ര റെ​യി​ൽ​വേ ത​ന്നെ വ​ഹി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ത്ത് ന​ൽ​കി​യ​തോ​ടെ പ​ദ്ധ​തി വീ​ണ്ടും അ​വ​താ​ള​ത്തി​ലാ​യി.​
ഇ​തി​നി​ടെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ 66,500 കോ​ടി ചെ​ല​വ് വ​രു​ന്ന സ്പീ​ഡ് റെ​യി​ൽ​വേ​ക്കാ​യി സ​ർ​വേ ന​ട​ത്തി ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും സ്ഥ​ല​ഉ​ട​മ​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. ശ​ബ​രി പാ​ത പൂ​ർ​ത്തീ​ക​രി​ക്കാ​ൻ പ​ണ​മി​ല്ലെ​ങ്കി​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും സ്ഥ​ല​ഉ​ട​മ​ക​ളാ​യ അ​നീ​ഷ് കു​മാ​ർ, രാ​മ​നാ​ഥ പി​ള​ള,സി. ​എ.​കു​ര്യ​ൻ,സ​ണ്ണി തേ​ക്കി​ല​ക്കാ​ട്ട്, ബെ​ൻ​സ​ണ്‍ ഈ​ട്ടി​ക്ക​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.