റ​ബ​ർ ടാ​പ്പ​ർ​മാ​ർ​ക്ക് പ്ര​വ​ർ​ത്തി പ​രി​ച​യ​ത്തി​നു​ള്ള അം​ഗീ​കാ​രം
Tuesday, January 21, 2020 10:25 PM IST
തൊ​ടു​പു​ഴ: പ്ര​ധാ​ന​മ​ന്ത്രി കൗ​ശ​ൽ വി​കാ​സ് യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം റ​ബ​ർ ബോ​ർ​ഡി​ലെ ജി​ല്ല​യി​ലെ തൊ​ടു​പു​ഴ റീ​ജി​യ​ൻ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ പെ​ടു​ന്ന ഇ​ല​പ്പ​ള്ളി, മു​ട്ടം, അ​ഞ്ചി​രി, തൊ​മ്മ​ൻ​കു​ത്ത്,പ​ന്നൂ​ർ, അ​റ​ക്കു​ളം, പാ​റ​പ്പു​ഴ, കൂ​വ​ക​ണ്ടം, വ​ണ്ണ​പ്പു​റം, അ​മ​യ​പ്ര, മ​ല​യി​ഞ്ചി, കോ​ലാ​നി, വ​ണ്ട​മ​റ്റം, നെ​ടി​യ​ശാ​ല, കാ​ഞ്ഞാ​ർ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ റ​ബ​ർ ടാ​പ്പ​ർ​മാ​രു​ടെ നൈ​പു​ണ്യ വി​ക​സ​ന​ത്തി​നാ​യി ആ​ർ​പി​എ​ൽ പ്രോ​ഗ്രാം ന​ട​ത്തും. ജ​നു​വ​രി, ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ നി​ല​വി​ലു​ള്ള തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ടാ​പ്പ​ർ​മാ​ർ​ക്ക് മൂ​ന്നു ദി​വ​സ​ത്തെ പ​രി​ശീ​ല​നം ന​ൽ​കും.
ലാ​റ്റ​ക്സ് ഹാ​ർ​വെ​സ്റ്റ് ടെ​ക്നീ​ഷ്യ​ൻ, ലാ​റ്റ​ക്സ് പ്രോ​സ​സിം​ഗ് ടെ​ക്നീ​ഷ്യ​ൻ, ജ​ന​റ​ൽ വ​ർ​ക്ക​ർ- റ​ബ​ർ പ്ലാ​ന്േ‍​റ​ഷ​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത്.