കാ​ട്ടു​പോ​ത്തു​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു
Tuesday, January 21, 2020 10:26 PM IST
മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​ർ, മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി​യാ​യ ചി​ന്ന​വ​ര ആ​ന​ക്കാ​ൽ​പെ​ട്ടി മേ​ഖ​ല​യി​ൽ കാ​ട്ടു​പോ​ത്തു​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. സൗ​രോ​ർ​ജ വേ​ലി​യും ത​ക​ർ​ത്ത് കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ കാ​ട്ടു​പോ​ത്തി​ൻ​കൂ​ട്ടം ല​ക്ഷ​ങ്ങ​ളു​ടെ മ​ൾ​ബ​റി കൃ​ഷി​യും വാ​ഴ​കൃ​ഷി​യു​മാ​ണ് ന​ശി​പ്പി​ച്ച​ത്. മ​റ​യൂ​ർ ചി​റ​ക്ക​ൽ രാ​ജേ​ഷി​ന്‍റെ ഒ​രേ​ക്ക​റോ​ളം മ​ൾ​ബ​റി തോ​ട്ട​ത്തി​ന്‍റെ ഇ​ല​ക​ൾ മു​ഴു​വ​ൻ ന​ശി​പ്പി​ച്ചു. സ​മീ​പ​ത്തെ ക​ർ​ഷ​ക​നാ​യ ആ​രോ​ഗ്യ സ്വാ​മി​യു​ടെ നൂ​റോ​ളം കു​ല​യ്ക്കാ​റാ​യ വാ​ഴ​ക​ൾ, ക​വു​ങ്ങ് എ​ന്നി​വ​യും ന​ശി​പ്പി​ച്ചു.
ചി​ന്ന​വ​ര ആ​ന​ക്കാ​ൽ​പെ​ട്ടി മേ​ഖ​ല​യി​ൽ പ​ക​ൽ​സ​മ​യ​ങ്ങ​ളി​ളും രാ​ത്രി​യി​ലും ഒ​രു​പോ​ലെ വ​ന്യ​മൃ​ഗ​ശ​ല്യ​മാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

എംഇഎസ് കോളജിൽ
ഫി​ലിം ഫെ​സ്റ്റി​വ​ൽ

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം എം​ഇ​എ​സ് കോ​ള​ജ് ച​രി​ത്ര​വി​ഭാ​ഗം ന​ട​ത്തു​ന്ന ഫി​ലിം ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്ക​മാ​യി. ഫെ​സ്റ്റി​വ​ൽ എം​ഇ​എ​സ് കോ​ള​ജ് സെ​ക്ര​ട്ട​റി പി.​എ​സ്. അ​ബ്ദു​ൾ ഷു​ക്കൂ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ടി.​ആ​ർ. മ​നോ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. എ.​എം. ഷു​ക്കൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​ബി​ൻ തോ​മ​സ്, മു​ഹ​മ്മ​ദ് ഷ​രീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വൈ​കു​ന്നേ​രം 5.30 മു​ത​ൽ എ​ട്ടു​വ​രെ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ ഇ​ന്ന​ലെ ഗാ​ന്ധി സി​നി​മ പ്ര​ദ​ർ​ശ​നം ന​ട​ത്തി. ഇ​ന്ന് ദ ​ലെ​ജ​ൻ​ഡ് ഓ​ഫ് ഭ​ഗ​ത് സിം​ഗ്, നാ​ളെ ഹേ ​റാം എ​ന്നീ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.