ചാ​രാ​യ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Wednesday, January 22, 2020 10:40 PM IST
മൂ​ല​മ​റ്റം: പൂ​മാ​ല നാ​ളി​യാ​നി ഗ​വ. ട്രൈ​ബ​ൽ എ​ൽ പി ​സ്കു​ളി​ന് സ​മീ​പം ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ വെ​ള്ളി​യാ​മ​റ്റം ഇ​ഞ്ച​ക്കാ​ട്ടി​ൽ മ​നോ​ജി​നെ (47) എ​ക​സൈ​സ് സം​ഘം പി​ടി​കൂ​ടി.
ചൊ​വ്വാ​ഴ്ച രാ​ത്രി 9.30 നാ​യി​രു​ന്നു സം​ഭ​വം. ഇ​യാ​ളി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​റ്റൊ​രു സം​ഘ​ത്തെ നാ​ള​യാ​നി കാ​ഞ്ഞി​രം​വ​ള​വ് ഭാ​ഗ​ത്ത് ക​ണ്ടെ​ത്തി. പൂ​മാ​ല സ്വാ​മി​ക്ക​വ​ല ഭാ​ഗ​ത്ത് ഉ​റു​ന്പി​ൽ വീ​ട്ടി​ൽ ഷി​നു (39) നാ​ളി​യാ​നി ചാ​ഞ്ഞ​പ്ലാ​ക്ക​ൽ സ​ലിം​കു​മാ​ർ (40)എ​ന്നി​വ​രെ ചാ​രാ​യ​വു​മാ​യി എ​ക്സൈ​സ് സം​ഘം ക​ണ്ടെ​ത്തി. ഈ ​സം​ഭ​വ​ത്തി​ൽ ഒ​ന്നാം പ്ര​തി​യാ​യ ഷി​നു എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് ഓ​ടി ര​ക്ഷ​പെ​ട്ടു. ഇ​യാ​ൾ​ക്കാ​യി ഉൗ​ർ​ജി​ത അ​ന്വേ​ഷ​ണം ന​ട​ന്നു വ​രു​ന്നു. ര​ണ്ടാം പ്ര​തി​യാ​യ സ​ലിം കു​മാ​റി​നെ സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് പി​ടി​കൂ​ടി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍റ് ചെ​യ്തു.