ഇ​ടു​ക്കി​യി​ലെ അ​ർ​ഹ​ത​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കും പ​ട്ട​യം ന​ല്കും: മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ
Friday, January 24, 2020 10:44 PM IST
ക​ട്ട​പ്പ​ന: അ​ർ​ഹ​രാ​യ എ​ല്ലാ​വ​ർ​ക്കും പ​ട്ട​യം ല​ഭ്യ​മാ​ക്കു​മെ​ന്നും ഇ​തി​നാ​യി പ​ട്ട​യ​മേ​ള​ക​ൾ തു​ട​രു​മെ​ന്നും റ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ. ഇ​ടു​ക്കി ജി​ല്ലാ മെ​ഗാ പ​ട്ട​യ​മേ​ള ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് പാ​രീ​ഷ് ഹാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ് മൂ​ന്ന​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ നാ​ല് പ​ട്ട​യ​മേ​ള​ക​ൾ ന​ട​ത്തി. വ​രു​ന്ന മാ​ർ​ച്ചി​ലും ഡി​സം​ബ​റി​ലും ര​ണ്ടു പ​ട്ട​യ മേ​ള​ക​ൾ കൂ​ടി ന​ട​ത്തും.

ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ മൂ​ന്ന് ചെ​യി​ൻ മേ​ഖ​ല​ക​ളി​ലെ നാ​ലാ​യി​ര​ത്തോ​ളം പേ​ർ​ക്ക് പ​ട്ട​യം ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ക്കു​ക​യാ​ണ്. കു​റ്റി​യാ​ർ​വാ​ലി​യി​ലെ ഭൂ​പ്ര​ശ്നം പ​രി​ഹ​രി​ക്കും. ഇ​വി​ടെ അ​ർ​ഹ​രാ​യ​വ​രി​ൽ ആ​ദ്യ​ത്തെ 500 പേ​ർ​ക്ക് ഭൂ​മി ന​ല്കി​ക്ക​ഴി​ഞ്ഞു. ഇ​നി 1500 ഓ​ളം പേ​ർ​ക്കു​ള്ള ഭൂ​മി വി​ത​ര​ണ ന​ട​പ​ടി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കോ​ഴി​മ​ല സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​യി​ലെ രാ​ജ​പ്പ​ൻ വാ​ഴേ​പ്പ​റ​ന്പി​ലി​ന് വ​ന​വി​ഭ​വ ശേ​ഖ​ര​ണ അ​വ​കാ​ശ രേ​ഖ കൈ​മാ​റി​യാ​ണ് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ പ​ട്ട​യ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി ഭൂ​മി സൗ​ജ​ന്യ​മാ​യി വി​ട്ടു ന​ല്കി​യ ആ​ളു​ക​ളെ മ​ന്ത്രി വേ​ദി​യി​ൽ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. മ​ന്ത്രി എം.​എം. മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 10 ചെ​യി​ൻ മേ​ഖ​ല​ക​ളി​ൽ പൂ​ർ​ണ​മാ​യും പ​ട്ട​യം ന​ല്കു​ന്ന​തി​ന് വൈ​ദ്യു​തി ബോ​ർ​ഡി​ന് ത​ട​സ​മി​ല്ലെ​ന്ന് മ​ന്ത്രി എം.​എം. മ​ണി അ​റി​യി​ച്ചു. അ​ർ​ഹ​രാ​യ എ​ല്ലാ​വ​ർ​ക്കും പ​ട്ട​യം ല​ഭ്യ​മാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റോ​ഷി അ​ഗ​സ്റ്റി​ൻ എം ​എ​ൽ​എ സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ റി​പ്പോ​ർ​ട്ട് വ​ത​രി​പ്പി​ച്ചു. ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യാ പൗ​ലോ​സ്, ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശാ ആ​ന്‍റ​ണി, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. ശ​ശി, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സി.​കെ. മോ​ഹ​ന​ൻ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ കെ.​കെ. ശി​വ​രാ​മ​ൻ, ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ , സി.​വി. വ​ർ​ഗീ​സ്, മാ​ത്യു വ​ർ​ഗീ​സ്, അ​നി​ൽ കൂ​വ​പ്ലാ​ക്ക​ൽ, പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, ജോ​സ് പാ​ല​ത്തി​നാ​ൽ, സു​ബി​ൻ ബേ​ബി, ജോ​ണി ചെ​റു​പ​റ​ന്പി​ൽ, സ​ബ് ക​ല​ക്ട​ർ പ്രേം ​കൃ​ഷ്ണ, എ ​ഡി എം ​ആ​ന്‍റ​ണി സ്ക​റി​യ, ആ​ർ ഡി ​ഒ അ​തു​ൽ സ്വാ​മി​നാ​ഥ്, ത​ഹ​സി​ൽ​ദാ​ർ വി​ൻ​സ​ന്‍റ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.