ല​ഹ​രി​ക്കെ​തി​രേ ബേത്‌ല​ഹേം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ
Saturday, January 25, 2020 11:06 PM IST
തൊ​ടു​പു​ഴ: വി​ദ്യാ​ർ​ഥി​ക​ളി​ലും കൗ​മാ​ര​ക്കാ​രി​ലും വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രെ സെ ​നോ ടു ​ഡ്ര​ഗ്സ്- എ​ന്ന പേ​രി​ൽ ബോ​ധ​വ​ത്ക്ക​ര​ണ​വു​മാ​യി വാ​ഴ​ക്കു​ളം ബേത് ല​ഹേം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. വ്യ​ത്യ​സ്ത​വും പു​തു​മ​യാ​ർ​ന്ന​തു​മാ​യ പ​രി​പാ​ടി​ക​ളി​ലൂ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക ഗാ​നം​വ​രെ ചി​ട്ട​പ്പെ​ടു​ത്തി പ്ര​സി​ദ്ധീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. പ​ഠ​ന​ത്തോ​ടൊ​പ്പം മൂ​ല്യ​ങ്ങ​ൾ​ക്കും തു​ല്യ​പ്രാ​ധാ​ന്യം ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​വും ഈ ​ഉ​ദ്യ​മ​ത്തി​നു പി​ന്നി​ലു​ണ്ടെ​ന്ന് സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് ലീ​ഡ​ർ റ​യാ​ൻ മാ​നു​വ​ൽ, ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് ക്ല​ബ് പ്ര​സി​ഡ​ന്‍റ് മാ​ർ​വ​ൽ ജോ​മി എ​ന്നി​വ​ർ പ​റ​ഞ്ഞു.

ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 27-ന് ​ഉ​ച്ച​യ്ക്ക് 1.15നു ​സി​വി​ൽ​സ്റ്റേ​ഷ​ൻ ജം​ഗ്ഷ​നി​ൽ തെ​രു​വു​നാ​ട​കം അ​വ​ത​രി​പ്പി​ക്കും. തു​ട​ർ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റും ക​യ​റി​യി​റ​ങ്ങി ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തു​ന്ന​തോ​ടൊ​പ്പം നോ​ട്ടീ​സു​ക​ളും വി​ത​ര​ണം ചെ​യ്യും.മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലും ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തും. പോ​ലീ​സ്,എ​ക്സൈ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗ​ത്തി​നെ​തി​രെ​യും ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പു​റ​മേ ടീ​ച്ചേ​ഴ്സ് പ്ര​തി​നി​ധി അ​രു​ണ്‍​ജി​ത്ത് നാ​യ​ർ,അ​ഡ്വൈ​സ​റി ബോ​ർ​ഡം​ഗ​വും ര​ക്ഷി​താ​ക്ക​ളു​ടെ പ്ര​തി​നി​ധി​യു​മാ​യ ജൂ​ബി ഐ​സ​ക്ക്, പി​ആ​ർ​ഒ ജോ​യ്സ് മേ​രി ആ​ന്‍റ​ണി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.