ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം
Saturday, January 25, 2020 11:12 PM IST
രാ​ജാ​ക്കാ​ട്: സേ​നാ​പ​തി ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. ക​ഴി​ഞ്ഞ​ദി​വ​സം ക്ഷേ​ത്ര​ത്തി​നു സ​മീ​പം ക​ളി​ക്കാ​നെ​ത്തി​യ സ​മീ​പ​വാ​സി​ക​ളാ​യ കു​ട്ടി​ക​ളാ​ണ് ക്ഷേ​ത്ര​ത്തി​ന്‍റെ പി​ൻ​വാ​തി​ൽ പൊ​ളി​ഞ്ഞു​കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഇ​വ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ സ്ഥ​ല​ത്തെ​ത്തി.

ക്ഷേ​ത്ര​ത്തി​ന​ക​ത്തെ മേ​ശ​യും ഓ​ഫീ​സി​ലെ അ​ല​മാ​ര​യും കു​ത്തി​പ്പൊ​ളി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. അ​ല​മാ​ര​യി​ൽ ഉ​ണ്ടാ​യി​രു​ന്ന 35000 രൂ​പ ന​ഷ്ട​പ്പെ​ട്ടു. ഭ​ക്ത​ർ കാ​ണി​ക്ക​യാ​യി ന​ൽ​കി​യ സ്വ​ർ​ണം അ​ല​മാ​ര​യി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ര​ഹ​സ്യ​അ​റ​യി​ൽ ആ​യി​രു​ന്ന​തി​നാ​ൽ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളു​ടെ പ​രാ​തി​യി​ൽ ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീസ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.