കാ​ൽ​വ​രി​മൗ​ണ്ട് ഉ​ത്സ​വ​ത്തി​നു വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം
Saturday, January 25, 2020 11:12 PM IST
ചെ​റു​തോ​ണി: ഡി​ടി​പി​സി​യും കാ​മാ​ക്ഷി, മ​രി​യാ​പു​രം ഗ്രാ​മ​പ​ഞ്ചാ​ത്തു​ക​ളും ടൂ​റി​സം സൊ​സൈ​റ്റി​ക​ളും വ​ന​സം​ര​ക്ഷ​ണ സ​മി​തി​യും ത​ങ്ക​മ​ണി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന കാ​ൽ​വ​രി​മൗ​ണ്ട് ടൂ​റി​സം ഫെ​സ്റ്റി​ന് വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം.

ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ എ​ക്സി​ബി​ഷ​ൻ സ്റ്റാ​ളു​ക​ൾ ജ​ന​ങ്ങ​ൾ​ക്കാ​യ് തു​റ​ന്നു​കൊ​ടു​ത്തു. സ്റ്റാ​ളു​ക​ളു​ടെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ര​ക്ഷാ​ധി​കാ​രി ഫാ. ​ജോ​സ​ഫ് ത​ളി​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫെ​സ്റ്റ​് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത്, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഫെ​സ്റ്റി​ന്‍റെ ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ന്ത്രി എം.​എം. മ​ണി നി​ർ​വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ജി​ല്ല​യി​ലെ എം​എ​ൽ​എ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്, വൈ​ദ്യു​തി, ടൂ​റി​സം, കൃ​ഷി, വ​നം, പോ​ലീ​സ്, എ​ക്സൈ​സ്, ഫ​യ​ർ ഫോ​ഴ്സ്, ആ​രോ​ഗ്യം, ഫി​ഷ​റീ​സ്, വ്യ​വ​സാ​യം, ന​ബാ​ർഡ്, ഹ​രി​ത​കേ​ര​ളം തു​ട​ങ്ങി​യ​വ​രു​ടെ സ്റ്റാളു​ക​ളാ​ണ് മു​ഖ്യ ആ​ക​ർ​ഷ​ണം. 30 രൂ​പ​യാ​ണ് പ്ര​വേ​ശ​ന​ഫീ​സ്.

കാ​ൽ​വ​രി വ്യൂ​പോ​യി​ന്‍റും ഫെ​സ്റ്റ് ന​ഗരി​യും ആ​ർ​ച്ച് ഡാ​മും ഹി​ൽ​വ്യൂ പാ​ർ​ക്കും ചേ​ർ​ത്ത് ഡി​ടി​പി​സി​യു​ടെ ടൂ​ർ പാ​ക്കേ​ജും ന​ട​ത്തു​ന്നു​ണ്ട്. ഇ​ന്ന​ലെ പൊ​തു​സ​മ്മേ​ള​നാ​ന​ന്ത​രം ടി​വി താ​രം ക​മ​ലാ​സ​ന​ന്‍റെ കോ​മ​ഡി മെ​ഗാ ഷോ​യും അ​ര​ങ്ങേ​റി.

ഇ​ന്ന് നൃ​ത്ത​വും മെ​ഗാ​ഷോ​യും

വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ഇ​ന്ന് ഫെ​സ്റ്റ് ന​ഗരി​യി​ൽ അ​ര​ങ്ങേ​റും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം ജൂ​ണിയ​ർ സ്റ്റീ​ഫ​ൻ ദേ​വ​സി ന​യി​ക്കു​ന്ന ഫ്യൂ​ഷ​ൻ മ്യൂ​സി​ക്കും രാ​ത്രി ഏ​ഴി​ന് ക​ലാ​മ​ണ്ഡ​ലം ഗോ​പി​ക​യു​ടെ നൃ​ത്ത​നി​ശ​യും ന​ട​ക്കും. രാ​ത്രി എ​ട്ടി​ന് ചാ​ന​ൽ ഫെ​യിം രാ​ജേ​ഷ് അ​ടി​മാ​ലി​യു​ടെ കോ​മ​ഡി മെ​ഗാ ഷോ​യും അ​ര​ങ്ങേ​റും.നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് പ്രാ​ദേ​ശി​ക ക​ലാ​പ​രി​പാ​ടി​ക​ളാ​യ ക​ല​യ​ര​ങ്ങും ക​ലാ​ജ്യോ​തി ഇ​ടു​ക്കി​യു​ടെ സം​ഗീ​ത നൃ​ത്ത നി​ശ​യും ന​ട​ക്കും.