കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​കാ​രു​ണ്യ ദി​നം ആ​ച​രി​ക്കും
Monday, January 27, 2020 10:37 PM IST
മൂ​ല​മ​റ്റം: കെ.​എം. മാ​ണി​യു​ടെ 87-ാം ജ​ൻ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 29 ന് ​കേ​ര​ള​ത്തി​ലെ 1000 കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​രു​ണ്യ ദി​നം ആ​ച​രി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​അ​റ​ക്കു​ളം മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ല​മ​റ്റം അ​സീ​സി സ്നേ​ഹ​ഭ​വ​നി​ൽ ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത് കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തും. 29ന് ​ഉ​ച്ച​യ്ക്ക് 12ന് ​സ്നേ​ഹ​ഭ​വ​നി​ൽ അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റിയംഗ വു​മാ​യ ടോ​മി ജോ​സ​ഫ് കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി നാ​ട്ടു​നി​ലം, സെ​ക്ര​ട്ട​റി സേ​വ്യ​ർ കാ​ട്ടി​പ്പ​റ​ന്പി​ൽ, അ​സ്കോ ബാ​ങ്ക് ബോ​ർ​ഡ് മെം​ബ​ർ വി​ക്ട​ർ ആ​ല​നോ​ലി, ജി​ല്ലാ ക​മ്മ​ിറ്റി മെം​ബ​ർ സാ​ജു കു​ന്നേ​മു​റി​യി​ൽ, യൂ​ത്ത്ഫ്ര​ണ്ട് -എം ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് കു​ള​ത്തി​നാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.