കെ​ട്ടി​ട​നി​ർ​മാ​ണ യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം പ​രി​ശോ​ധി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Monday, February 17, 2020 10:38 PM IST
തൊ​ടു​പു​ഴ : അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം​വാ​ർ​ഡി​ൽ ആ​രം​ഭി​ക്കു​ന്ന കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ട​നി​ർ​മാ​ണ വ​സ്തു​ക്ക​ളു​ടെ ഉ​ത്പാ​ദ​ന യൂ​ണി​റ്റി​നെ​തി​രെ ജ​ല​ചൂ​ഷ​ണം ആ​രോ​പി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ന​ൽ​കി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ന്പ​നി കൃ​ത്യ​മാ​യി പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
നി​യ​മ​പ്ര​കാ​ര​മു​ള്ള ലൈ​സ​ൻ​സും നി​രാ​ക്ഷേ​പ പ​ത്ര​ങ്ങ​ളും യൂ​ണി​റ്റി​നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ആ​വ​ശ്യ​പ്പെ​ട്ടു. പ​രാ​തി​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളെ ഒ​രി​ക്ക​ൽ കൂ​ടി കേ​ട്ട് സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി മാ​ത്രം യൂ​ണി​റ്റി​ന് ലൈ​സ​ൻ​സ് ന​ൽ​ക​ണ​മെ​ന്ന് ക​മീ​ഷ​ൻ അ​യ്യ​പ്പ​ൻ കോ​വി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ത്ത് വ​ൻ​തോ​തി​ൽ ജ​ലം ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രു​ന്ന യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സാ​ജു​മോ​ൻ അ​ഗ​സ്റ്റി​നും നാ​ട്ടു​കാ​രും ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.
പ​യ​നി​യ​ർ അ​സോ​സി​യേ​റ്റ്സ് എ​ന്ന കെ​ട്ടി​ട നി​ർ​മാ​ണ യൂ​ണി​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. 2024 ഏ​പ്രി​ൽ 26 വ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പ​രി​ശോ​ധ​നാ സ​മ​യ​ത്ത് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നി​ല്ല. പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തി​ന് മു​ന്പ് ബോ​ർ​ഡ് നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ള്ള​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. യൂ​ണി​റ്റി​ന് കെ​ട്ടി​ട ന​ന്പ​റും ലൈ​സ​ൻ​സും ന​ൽ​കി​യി​ട്ടി​ല്ല.
പ​രാ​തി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ സ്ഥാ​പ​ന​ത്തി​ന് പെ​ർ​മി​റ്റ് ന​ൽ​ക​ന്ന​തി​നെ കു​റി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് മു​ന്പ് ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളെ കേ​ൾ​ക്കു​മെ​ന്നും അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് എ​ന്നി​വ​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്.