വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണ​ത്തി​ന് ക​രാ​റു​കാ​ര​ൻ ത​ട​സം നി​ൽ​ക്കു​ന്നെ​ന്ന്
Monday, February 17, 2020 10:38 PM IST
ചെ​റു​തോ​ണി: ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണ​ത്തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച പ​ത്തു ല​ക്ഷം രൂ​പ​യു​ടെ ടെ​ൻ​ഡ​ർ ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ്രാ​ദേ​ശി​ക ക​രാ​റു​കാ​ര​ൻ നി​ർ​മാ​ണ​ത്തി​ന് ത​ട​സം നി​ൽ​ക്കു​ന്ന​താ​യി പ​രാ​തി. വാ​ഴ​ത്തോ​പ്പ് പാ​ലി​യ​ത്ത് പ​ടി- കേ​ശ​മു​നി റോ​ഡി​ൽ നെ​ല്ലി​ക്കു​ന്നേ​ൽ തോ​മ​സി​ന്‍റെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​ക്കാ​യി അ​നു​വ​ദി​ച്ച തു​ക​യാ​ണ് ത​ദ്ദേ​ശീ​യ​നാ​യ ക​രാ​റു​കാ​ര​ന് ടെ​ൻ​ഡ​ർ ല​ഭി​ക്കാ​ത്ത​തി​നാ​ൽ നി​ർ​മാ​ണം ത​ട​സ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​ള​യ​ത്തി​ൽ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു​വീ​ഴു​ക​യും വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​വു​ക​യും ചെ​യ്തി​രു​ന്നു. പ​ല​ത​വ​ണ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും തു​ക അ​നു​വ​ദി​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്തെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.
കി​ഡ്നി രോ​ഗി​യും വ​യോ​ധി​ക​നു​മാ​യ തോ​മ​സും രോ​ഗി​യാ​യ ഭാ​ര്യ ത​ങ്ക​മ്മ​യും റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ​പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. 20 അ​ടി​യോ​ളം ഉ​യ​ര​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ ത​റ​യോ​ടു​ചേ​ർ​ന്ന് ഇ​ടി​ഞ്ഞു​പോ​യ​തി​നാ​ൽ വ​ള​രെ ദു​രി​ത​ത്തി​ലാ​യി​രു​ന്നു ഈ ​കു​ടും​ബം.
വൃ​ദ്ധ ദ​ന്പ​തി​ക​ളു​ടെ ന​ര​ക ജീ​വി​തം​സം​ബ​ന്ധി​ച്ച് ദീ​പി​ക റി​പ്പോ​ർ​ട്ടു​ചെ​യ്തി​രു​ന്നു. ഇ​തി​നേ​തു​ട​ർ​ന്നാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ൻ 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്. മൂ​ന്നു​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ 23 മീ​റ്റ​ർ നീ​ള​ത്തി​ൽ കോ​ണ്‍​ക്രീ​റ്റ് ചെ​യ്യാ​നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. കോ​ല​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ ജോ​ബി പ്രാ​ദേ​ശി​ക ക​രാ​റു​കാ​രേ​ക്ക​ൾ 20,000 രൂ​പ കു​റ​ച്ച് ടെ​ൻ​ഡ​ർ വ​ച്ചു. കു​റ​ഞ്ഞ തു​ക​യ്ക്ക് ടെ​ൻ​ഡ​ർ വ​ച്ച ജോ​ബി​ക്ക് ടെ​ൻ​ഡ​ർ ല​ഭി​ച്ചു. ക​രാ​ർ ല​ഭി​ച്ച​തി​നേ​തു​ട​ർ​ന്ന് ഇ​യാ​ൾ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണു​നീ​ക്കി സ്ഥ​ലം ഒ​രു​ക്കു​ക​യും മെ​റ്റ​ലും മ​ണ​ലും മ​റ്റു നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ഇ​റ​ക്കു​ക​യും ചെ​യ്തു.
എ​ന്നാ​ൽ ക​രാ​ർ ല​ഭി​ക്കാ​ത്ത ത​ദ്ദേ​ശീ​യ ക​രാ​റു​കാ​ര​ൻ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. നി​ർ​മാ​ണ​ത്തി​ന് ത​ട​സം നി​ൽ​ക്കു​ന്ന ക​രാ​റു​കാ​ര​നെ സം​ര​ക്ഷി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ജ​ന​പ്ര​തി​നി​ധി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും തോ​മ​സും നാ​ട്ടു​കാ​രും പ​റ​ഞ്ഞു. സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​തെ ഇ​നി​യൊ​രു മ​ഴ​ക്കാ​ലം​കൂ​ടി ഈ ​വീ​ടി​ന് ചെ​റു​ത്തു​നി​ൽ​ക്കാ​നാ​വി​ല്ല.
അ​ടി​യ​ന്ത​ര​മാ​യി ക​രാ​റേ​റ്റെ​ടു​ത്ത​യാ​ൾ​ക്ക് നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രും വൃ​ദ്ധ​ദ​ന്പ​തി​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.