ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ ലി​ഫ്റ്റ് ത​ക​രാ​ർ; രോ​ഗി​ക​ളെ മു​ക​ളി​ലെ​ത്തിച്ചത് ചു​മ​ന്ന്
Tuesday, February 18, 2020 10:41 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ ലി​ഫ്റ്റി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കു​ന്നു. ഒ​രു മാ​സ​ത്തോ​ള​മാ​യി രോ​ഗി​ക​ളെ വ​ല​ച്ച് ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്.
രോ​ഗി​ക​ളെ ചു​മ​ന്ന് മു​ക​ളി​ലെ​ത്തി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ബ​ന്ധു​ക്ക​ൾ. ഇ​ന്ന​ലെ ലി​ഫ്റ്റ് പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ പ്ര​തി​ഷേ​ധി​ച്ചു. ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റും വാ​ർ​ഡു​ക​ളും ഡ​യാ​ലി​സി​സ് യൂ​ണി​റ്റും ഉ​ൾ​പ്പെ​ടെ ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് മു​ക​ൾ നി​ല​ക​ളി​ലാ​ണ്. ഇ​വി​ടേ​ക്ക് ക​സേ​ര​യി​ലും സ്ട്രെ​ച്ച​റി​ലു​മാ​ണ് രോ​ഗി​ക​ളെ മു​ക​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന​ത്. ഡ​യാ​ലി​സി​സി​നും ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷ​വും രോ​ഗി​ക​ളെ ചു​മ​ന്നാ​ണ് കൊ​ണ്ടു പോ​കു​ന്ന​ത്. ലി​ഫ്റ്റ് ത​ക​രാ​റി​ലാ​യ​തോ​ടെ പ്രാ​യ​മാ​യ​വ​രും ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന രോ​ഗി​ക​ളും വ​ല​യു​ക​യാ​ണ്. പ​ഴ​യ ആ​ശു​പ​ത്രി​ക്കെ​ട്ടി​ടം നി​ർ​മി​ച്ച​പ്പോ​ൾ സ്ഥാ​പി​ച്ച ലി​ഫ്റ്റി​ന് 15 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ണ്ട്. കാ​ല​പ്പ​ഴ​ക്ക​മേ​റി​യ​തി​നാ​ൽ ലി​ഫ്റ്റി​ന്‍റെ സെ​ൻ​സ​ർ സം​വി​ധാ​നം ഉ​ൾ​പ്പെ​ടെ ത​ക​രാ​റി​ലാ​കു​ന്ന​തി​നാ​ലാ​ണ് ലി​ഫ്റ്റ് പ​ണി​മു​ട​ക്കുന്നത്.
എ​ന്നാ​ൽ ഒ​രു മാ​സ​മാ​യി ലി​ഫ്റ്റ് പ​ണി​മു​ട​ക്കി​യി​ട്ടും അ​ധി​കൃ​ത​ർ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ യാ​തൊ​രു​വി​ധ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​ത്ത​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്. എ​ന്നാ​ൽ ലി​ഫ്റ്റ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജോ​ലി​ക​ൾ ന​ട​ന്നു വ​രി​ക​യാ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.