പു​ലി​യെ പി​ടി​ക്കാ​ൻ കെ​ണി​യു​മാ​യി വ​നം​വ​കു​പ്പ്
Tuesday, February 18, 2020 10:43 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: നെ​ല്ലി​മ​ല ആ​റ്റോ​രം ഭാ​ഗ​ത്ത് ഒ​ന്ന​ര​മാ​സ​മാ​യി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ പി​ടി​ച്ചി​രു​ന്ന പു​ലി​യെ പി​ടി​ക്കാ​ൻ കെ​ണി​യൊ​രു​ക്കി വ​നം​വ​കു​പ്പ്. പ്ര​ദേ​ശ​ത്തെ അ​ഞ്ചോ​ളം ആ​ടു​ക​ളെ​യാ​ണ് പു​ലി കൊ​ന്ന​ത്.
അ​ട​ക്കാ​ട് സ​ജി​യു​ടെ ര​ണ്ട് ആ​ടു​ക​ളെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പു​ലി പി​ടി​ച്ച​ത്. വീ​ടി​ന​ടു​ത്തു​ള്ള തോ​ട്ട​ത്തി​ൽ മേ​ഞ്ഞു​കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് ആ​ടു​ക​ളെ പു​ലി പി​ടി​ച്ച​ത്.
പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തേ​യും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രേ​യും വി​വ​ര​മ​റി​യി​ച്ച​തി​നേ​തു​ട​ർ​ന്ന് തേ​ക്ക​ടി റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​വി. ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ലി​യെ പി​ടി​ക്കു​ന്ന​തി​നു​ള്ള കൂ​ട് സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. ഈ ​കെ​ണി​യി​ൽ പു​ലി വീ​ഴു​മെ​ന്നു പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​രും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും.