അ​ല്ലി​യാ​റി​ലെ പാ​റ​മ​ട പൂ​ട്ടി​ച്ചു
Tuesday, February 18, 2020 10:43 PM IST
നെ​ടു​ങ്ക​ണ്ടം: കൂ​ട്ടാ​റി​നു​സ​മീ​പം അ​ല്ലി​യാ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പാ​റ​മ​ട​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വയ്ക്കാ​ൻ ജി​യോ​ള​ജി വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി. പാ​റ​മ​ട​യി​ൽ​നി​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​തി​ലും കൂ​ടു​ത​ൽ അ​ള​വി​ൽ പാ​റ പൊ​ട്ടി​ച്ച് ക​ട​ത്തു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.
ഇ​തു​വ​രെ പൊ​ട്ടി​ച്ചെ​ടു​ത്ത പാ​റ​യു​ടെ അ​ള​വ് പ​രി​ശോ​ധി​ച്ച​ശേ​ഷം നി​യ​മാ​നു​സൃ​ത​മാ​ണെ​ങ്കി​ൽ ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ വി​ല​ക്ക് നീ​ക്കും. അ​ധി​ക​മാ​യി പാ​റ പൊ​ട്ടി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ പാ​റ​യു​ടെ വി​ല​യു​ടെ അ​ഞ്ചി​ര​ട്ടി പി​ഴ ഈ​ടാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ​ദി​വ​സം പാ​റ​മ​ട സ​ന്ദ​ർ​ശി​ച്ച ക​രു​ണാ​പു​രം വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ്ര​മോ​ദ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യു സം​ഘം പാ​റ​മ​ട സ​മീ​പ​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത് റി​പ്പോ​ർ​ട്ടാ​യി ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ​ക്ക് സ​മ​ർ​പ്പി​ച്ചു.
ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ ഈ ​റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ള​ക്ട​റു​ടെ പ​രി​ഗ​ണ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ട് പ​ഠി​ച്ച​ശേ​ഷം ജി​ല്ലാ ക​ള​ക്ട​ർ അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ നി​ജു കു​ര്യ​ൻ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ 15-ന് ​നാ​ട്ടു​കാ​ർ പാ​റ​മ​ട​യി​ലേ​ക്കു​ള്ള റോ​ഡ് ഉ​പ​രോ​ധി​ച്ചി​രു​ന്നു.
റോ​ഡി​ൽ​നി​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളെ നീ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ന്പം​മെ​ട്ട് പോ​ലീ​സു​മാ​യി സം​ഘ​ർ​ഷ​മു​ണ്ടാ​യി. സം​ഭ​വ​ത്തി​ൽ വ​യോ​ധി​ക അ​ട​ക്കം മൂ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് പോ​ലീ​സി​ന്‍റെ മ​ർ​ദ​ന​മേ​റ്റു.