അ​ന്വേ​ഷ​ണ​ത്തി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്
Tuesday, February 18, 2020 10:45 PM IST
തൊ​ടു​പു​ഴ: മൂ​ന്നാ​റി​ൽ നി​ന്നും 15 കി​ലോ​മീ​റ്റ​ർ മാ​റി ഹ​രി​ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ല​ക്ഷ്മി ഹ​രി​ജ​ൻ കോ​ള​നി​യി​ൽ നി​ന്നും ക​ല്ലാ​ർ വ​ഴി അ​ടി​മാ​ലി​യി​ലെ​ത്താ​നു​ള്ള റോ​ഡ് പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് പ​ക​രം സ്വ​കാ​ര്യ വ്യ​ക്തി​ക​ളെ സ​ഹാ​യി​ക്കാ​ൻ ഫ​ണ്ട് വ​ക​മാ​റ്റി പു​തി​യ റോ​ഡ് നി​ർ​മി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.
ജി​ല്ലാ ക​ള​ക്ട​ർ, പ​ള്ളി​വാ​സ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ എ​ന്നി​വ​ർ നാ​ലാ​ഴ്ചയ് ക്ക​കം പ​രാ​തി​യെക്കുറി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീസ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ആ​വ​ശ്യ​പ്പെ​ട്ടു. ല​ക്ഷ്മി കോ​ള​നി​യി​ൽ നി​ന്നും അ​ടി​മാ​ലി​യി​ലേ​ക്കു​ള്ള റോ​ഡി​ലു​ണ്ടാ​യി​രു​ന്ന പു​ന്ന​പ്പാ​ലം ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് റോ​ഡ് പു​ന​രു​ദ്ധ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ര​ണ്ട​രക്കോടി അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഭൂ​മി വി​ൽ​പ​ന​യ്ക്കു വേ​ണ്ടി ഒ​ത്താ​ശ ചെ​യ്യു​ന്ന​തി​ന് സ്വ​കാ​ര്യ വ​സ്തു​വി​ലൂ​ടെ പു​തി​യ റോ​ഡ് നി​ർ​മി​ക്കാ​നു​ള്ള നീ​ക്കം ന​ട​ത്തു​ക​യാ​ണെ​ന്ന് ക​മ്മീ​ഷ​നി​ൽ ല​ഭി​ച്ച പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തി​ന് വേ​ണ്ടി കാ​ടു വെ​ട്ടിത്തെ​ളി​ച്ചു. പ​ഴ​യ റോ​ഡ് ഉ​പ​യോ​ഗ യോ​ഗ്യ​മ​ല്ലാ​താ​ക്കി പു​തി​യ റോ​ഡ് നി​ർ​മി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചു.