സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ
Tuesday, February 18, 2020 10:46 PM IST
മ​റ​യൂ​ർ: മ​റ​യൂ​രി​ലെ സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യ യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. മ​റ​യൂ​ർ പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി വി​ഘ്നേ​ഷി(24) നെ​യാ​ണ് മ​റ​യൂ​ർ എ​സ്ഐ ജി. ​അ​ജ​യ​കു​മാ​ർ, അ​ഡീ​ഷ​ണ​ൽ എ​സ്ഐ വി.​എം. മ​ജീ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ സ​ഹാ​യി മ​റ​യൂ​ർ മേ​ലാ​ടി സ്വ​ദേ​ശി മ​ഹാ​രാ​ജ ഓ​ടി​ര​ക്ഷ​പ്പെട്ടു.

മ​റ​യൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​നു സ​മീ​പ​ത്തു​നി​ന്നും പി​ടി​കൂ​ടി​യ വി​ഘ്നേ​ഷി​ന്‍റെ പ​ക്ക​ൽ​നി​ന്നും 82 പൊ​തി​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ച 498 ഗ്രാം ​ഉ​ണ​ക്ക ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ഒ​രു​പൊ​തി ക​ഞ്ചാ​വ് 400 രൂ​പ​യ്ക്കാ​ണ് ഇ​വ​ർ വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. പ്ര​തി​യെ ദേ​വി​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.