വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പി​ന് സ്വീ​ക​ര​ണ​വും തി​രു​നാ​ളും
Wednesday, February 19, 2020 10:42 PM IST
രാ​ജാ​ക്കാ​ട്: വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് തീ​ർ​ഥാ​ട​ന​ത്തി​ന് സ്വീ​ക​ര​ണ​വും തി​രു​നാ​ളും നാ​ളെ​മു​ത​ൽ 23 വ​രെ ഇ​ടു​ക്കി രൂ​പ​ത​യി​ലെ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തീ​ർ​ഥാ​ട​ന ദൈ​വാ​ല​യ​മാ​യ രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജാ ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ബി വാ​ഴ​യി​ൽ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ന​യ്ക്ക​ലേ​ട്ട്, ഫാ. ​ജോ​സ​ഫ് മേ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് താ​ണോ​ലി​ൽ. 22-ന് ​രാ​വി​ലെ 9.30 ന് ​രാ​ജാ​ക്കാ​ട് പ​ള്ളി​യി​ലെ​ത്തി​ക്കു​ന്ന വി​ശു​ദ്ധ​ന്‍റെ അ​സ്ഥി​യും നാ​വു​മ​ട​ങ്ങു​ന്ന തി​രു​ശേ​ഷി​പ്പി​നെ സ്വീ​ക​രി​ച്ച് പ​ള്ളി​യി​ൽ പ്രാ​ർ​ഥ​ന​യ്ക്കാ​യി പ്ര​തി​ഷ്ഠി​ക്കും. 10 ന് ​പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന, നൊ​വേ​ന - മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ.
തു​ട​ർ​ന്ന് ഇ​ടു​ക്കി രൂ​പ​ത​യും രാ​ജാ​ക്കാ​ട് ഇ​ട​വ​ക​യും ചേ​ർ​ന്ന് ചെ​രി​പു​റ​ത്ത് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ നി​ർ​വ​ഹി​ക്കും, ഒ​ന്നി​ന് ഉൗ​ട്ടു നേ​ർ​ച്ച. 23-ന് ​രാ​വി​ലെ ഏ​ഴു​വ​രെ തി​രു​ശേ​ഷി​പ്പി​നു​മു​ന്പി​ൽ പ്രാ​ർ​ഥ​ന​യ്ക്ക് സൗ​ക​ര്യ​മു​ണ്ട്, ഏ​ഴി​ന് തി​രു​ശേ​ഷി​പ്പ് തീ​ർ​ഥാ​ട​നം വ​ണ്ട​ൻ​മേ​ട്ടി​ലേ​ക്ക്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - മോ​ണ്‍. ഏ​ബ്രാ​ഹം പു​റ​യാ​റ്റ്, സ​ന്ദേ​ശം - ഫാ. ​ജ​യിം​സ് മം​ഗ​ല​ശേ​രി​ൽ, ടൗ​ണ്‍ പ്ര​ദ​ക്ഷി​ണം, രാ​ത്രി ഏ​ഴി​ന് ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സ​ണ്‍​ഡേ സ്കൂ​ൾ, ഭ​ക്ത​സം​ഘ​ട​നാ വാ​ർ​ഷി​ക​വും അ​നു​മോ​ദ​ന​യോ​ഗ​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.