വി​വാ​ദ ഭൂ​മി​യു​ടെ ത​ണ്ട​പ്പേ​ർ റ​ദ്ദാ​ക്കും
Wednesday, February 19, 2020 10:42 PM IST
ക​ട്ട​പ്പ​ന: വി​ല്ലേ​ജ് ജീ​വ​ന​ക്കാ​രു​ടെ ഒ​ത്താ​ശ​യോ​ടെ ത​ണ്ട​പ്പേ​ർ തി​രു​ത്തി സ​ർ​ക്കാ​ർ ഭൂ​മി കൈ​വ​ശ​മാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. ക​ട്ട​പ്പ​ന പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ വി​വാ​ദ ഭൂ​മി​യു​ടെ വ്യാ​ജ ത​ണ്ട​പ്പേ​ർ റ​ദ്ദാ​ക്കി.
ത​ട്ടി​പ്പി​ന് ഒ​ത്താ​ശ ചെ​യ്ത മു​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​റെ നേ​ര​ത്തെ സ​ർ​വീ​സി​ൽ​നി​ന്നും സ​സ്പെ​ൻ​ഡു​ചെ​യ്തി​രു​ന്നു. ഭൂ ​ര​ജി​സ്റ്റ​റി​ൽ മ​റ്റൊ​രാ​ളു​ടെ പേ​രി​ലു​ണ്ടാ​യി​രു​ന്ന ത​ണ്ട​പ്പേ​ർ കീ​റി​മാ​റ്റി പു​തി​യ​ത് ഒ​ട്ടി​ച്ചു​ചേ​ർ​ത്താ​യി​രു​ന്നു ത​ട്ടി​പ്പ്.
സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥ​ലം മ​റ്റൊ​രാ​ളു​ടെ ഭൂ​മി​യു​ടെ ത​ണ്ട​പ്പേ​ർ ചേ​ർ​ത്ത് ക​രം അ​ട​ച്ച് ലൂ​ക്ക ജോ​സ​ഫ് എ​ന്ന​യാ​ൾ സ്വ​ന്ത​മാ​ക്കി​യ​താ​ണെ​ന്ന് ന​വം​ബ​റി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ത​ഹ​സി​ൽ​ദാ​ർ​ക്ക് റി​പ്പോ​ർ​ട്ടു ന​ൽ​കി​യി​രു​ന്നു. വാ​ഴ​വ​ര സ്വ​ദേ​ശി സി​ബി​ക്കു​ട്ടി 2006-ൽ ​ക​ട്ട​പ്പ​ന ഗു​രു​മ​ന്ദി​ര​ത്തി​നു​സ​മീ​പം വാ​ങ്ങി​യ ഭൂ​മി​ക്ക് 2010 വ​രെ ക​രം അ​ട​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഏ​താ​നും വ​ർ​ഷം ക​രം അ​ട​ച്ചി​ല്ല. പി​ന്നീ​ട് ക​രം അ​ട​ച്ച ര​സീ​തു​മാ​യി 2010-ൽ ​ക​രം അ​ട​യ്ക്കാ​ൻ വി​ല്ലേ​ജ് ഓ​ഫി​സി​ൽ എ​ത്തി​യ​പ്പോ​ൾ ആ ​ത​ണ്ട​പ്പേ​രി​ൽ ഭൂ​മി ഉ​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്.