ഇ​ൻ​ഫാം ചെ​യ​ർ​മാ​ൻ ഫാ. ​മാ​ത്യു മ​റ്റ​മു​ണ്ട​യി​ലി​ന് സ്വീ​ക​ര​ണം ന​ൽ​കി
Friday, February 21, 2020 10:35 PM IST
വാ​ഴ​ക്കു​ളം: ഇ​ൻ​ഫാം ദേ​ശീ​യ ചെ​യ​ർ​മാ​നാ​യി നി​യ​മി​ത​നാ​യ ഫാ. ​മാ​ത്യു മ​റ്റ​മു​ണ്ട​യി​ലി​ന് സ്വീ​ക​ര​ണം ന​ൽ​കി. ദേ​ശീ​യ സെ​ക്ര​ട്ട​റി ഫാ. ​ജോ​ർ​ജ് പൊ​ട്ട​യ്ക്ക​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് എ​ട​പ്പാ​ട്ട് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മോ​നി​പ്പി​ള​ളി​ൽ ഫാ. ​മാ​ത്യു മ​റ്റ​മു​ണ്ട​യി​ലി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. കാ​ർ​ഷി​ക ജി​ല്ല ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​ജി​ൻ​സ് കി​ഴ​ക്കേ​ൽ, ഫാ. ​ജോ​സ് ത​റ​പ്പേ​ൽ, ഫാ. ​പോ​ൾ ചെ​റു​പ​ള്ളി​ൽ, ട്ര​ഷ​റ​ർ ജോ​യി തെ​ങ്ങും​കു​ടി​യി​ൽ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം മാ​ത്യു, ട്ര​ഷ​റ​ർ സ​ണ്ണി അ​ര​ഞ്ഞാ​ണി​യി​ൽ, ഫാ. ​പീ​റ്റ​ർ തി​രു​ത​ന​ത്തി​ൽ, ഫാ. ​മാ​നു​വ​ൽ മേ​വ​ട എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ വി​ഷ​മു​ക്ത​മാ​യി ജൈ​വി​ക രീ​തി​യി​ൽ ഉ​ത്പാ​ദി​പ്പി​ച്ച് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​യി കൂ​ടു​ത​ൽ വി​പ​ണി ക​ണ്ടെ​ത്തു​ന്ന​തി​നു പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​ൻ​ഫാം അം​ഗ​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന വി​ല​യും ലാ​ഭ ശ​ത​മാ​ന​വും ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. വാ​യു, ജ​ലം, പ​രി​സ്ഥി​തി മാ​ലി​ന്യ​മു​ക്ത​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നും മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രേ ബോ​ധ​വ​ത്ക​ര​ണ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
കോ​ത​മം​ഗ​ലം കാ​ർ​ഷി​ക ജി​ല്ല അ​ടി​സ്ഥാ​ന​ത്തി​ൽ 12 ഡ​യ​റ​ക്ട​ർ​മാ​ർ, 12 ര​ക്ഷാ​ധി​കാ​രി​ക​ൾ എ​ന്നി​വ​രെ നി​യ​മി​ച്ച് ഇ​ൻ​ഫാം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബി​ഷ​പ്സ് ഹൗ​സ് സ​ന്ദ​ർ​ശി​ച്ച് ഇ​ൻ​ഫാം എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.