എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പു ബ​ഹി​ഷ്ക​രി​ച്ചു
Saturday, February 22, 2020 10:35 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര സ​ഭ​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​തി​പ​ക്ഷം ബ​ഹി​ഷ്ക​രി​ച്ചു. യു​ഡി​എ​ഫി​ലെ ചേ​രി​പ്പോ​രി​നെ തു​ട​ർ​ന്ന് സ്ഥാ​ന​മാ​ന​ങ്ങ​ൾ അ​ടി​ക്ക​ടി മാ​റു​ന്ന​തി​നാ​ൽ ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ​സ്തം​ഭ​ന​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു.
കെ.​പി. സു​മോ​ദ്, ഗി​രീ​ഷ് മാ​ലി​യി​ൽ, സി.​കെ. മോ​ഹ​ന​ൻ, എം.​സി. ബി​ജു, ബെ​ന്നി കു​ര്യ​ൻ, ലീ​ലാ​മ്മ ഗോ​പി​നാ​ഥ് എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ തെ​ര​ഞ്ഞെ​ടു​പ്പു​യോ​ഗം ബ​ഹി​ഷ്ക​രി​ച്ച​ത്.