സൃ​ഷ്ടി​യു​ടെ സാ​യുജ്യ​മാ​യ് ആ​ര​ണ്യ​യു​ടെ ര​ജ​ത​ജൂ​ബി​ലി
Saturday, February 22, 2020 10:35 PM IST
മൂ​ന്നാ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് അ​തി​ജീ​വ​ന​ത്തി​ന്‍റെ പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കി​യ ആ​ര​ണ്യ​യു​ടെ ര​ജ​ത​ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ൾ​ക്ക് മൂ​ന്നാ​റി​ൽ തു​ട​ക്ക​മാ​യി. മൂ​ന്നാ​ർ ഈ​സ്റ്റ് എ​ൻ​ഡ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നീ​തി ആ​യോ​ഗ് സി​ഇ​ഒ അ​മി​താ​ഭ് കാ​ന്ത് ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം​ചെ​യ്തു.
ടാ​റ്റാ ഗ്ലോ​ബ​ൽ ബി​വ​റേ​ജ​സ് ലി​മി​റ്റ​ഡി​ന്‍റെ​യും ടാ​റ്റാ ട്ര​സ്റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യം​വ​ച്ച് ആ​രം​ഭി​ച്ച സൃ​ഷ്ടി വെ​ൽ​ഫെ​യ​ർ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യ ആ​ര​ണ്യ യൂ​ണി​റ്റാ​ണ് ഇ​രു​പ​ത്തി​യ​ഞ്ച് വ​യ​സ് പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ളി​ൽ അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​ന​മ​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ൾ ന​ട​ത്തും.

സ്വാ​ഭാ​വി​ക നി​റ​ങ്ങ​ളു​ടെ സു​സ്ഥി​ര​ത എ​ന്ന വി​ഷ​യം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. വി​വി​ധ വി​ഷ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. പാ​ന​ൽ ച​ർ​ച്ച​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തും. എ​ട്ടു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഫാ​ഷ​ൻ വ​സ്ത്ര വി​ദ​ഗ്ദ​ധ​രും 250-ഓ​ളം പ്ര​തി​നി​ധി​ക​ളു​മാ​ണ് സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളി​ൽ നി​ര​വ​ധി​പേ​ർ ഭി​ന്ന​ശേ​ഷി​ക്കാ​രു​ണ്ടെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് സൃ​ഷ്ടി വെ​ൽ​ഫെ​യ​ർ ട്ര​സ്റ്റ്, ടാ​റ്റാ ആ​രം​ഭി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 1995-ൽ ​ആ​ര​ണ്യ യൂ​ണി​റ്റ് തു​ട​ങ്ങി​യ​ത്. യൂ​ണി​റ്റ് ആ​രം​ഭി​ച്ച​ശേ​ഷം അ​സം​സ്കൃ​ത വ​സ്തു​ക്ക​ളി​ൽ​നി​ന്നും ലോ​കോ​ത്ത​ര ഉ​ല്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് പ്ര​ത്യേ​ക പ​രീ​ശീ​ല​ന​വും ന​ൽ​കു​ന്നു​ണ്ട്.

കാ​ട്ടി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന വി​ത്തു​ക​ൾ, പൂ​ക്ക​ൾ, കാ​ട്ടു​ചെ​ടി​ക​ളു​ടെ ഇ​ല​ക​ൾ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് ക​ണ്ടെ​ത്തു​ന്ന സ്വാ​ഭാ​വി​ക നി​റ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന യൂ​ണി​റ്റാ​യാ​ണ് ആ​ര​ണ്യ ആ​രം​ഭി​ച്ച​ത്. ആ​രം​ഭി​ച്ച് ഏ​റെ നാ​ളു​ക​ൾ​ക്കു​ള്ളി​ൽ​ത​ന്നെ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ൽ തു​ണി​ക​ൾ​ക്ക് ഡി​സൈ​ൻ ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യും നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഈ ​ഉ​ല്പ​ന്ന​ങ്ങ​ൾ ക​യ​റ്റു​മ​തി ന​ട​ത്തു​ക​യും ചെ​യ്യു​ന്നു.

സൃ​ഷ്ടി​യു​ടെ സ്ഥാ​പ​ക​യും മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യു​മാ​യ ര​ത്ന കൃ​ഷ്ണ​കു​മാ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൃ​ഷ്ടി​യു​ടെ മാ​നേ​ജ​ർ സ​ന്ധ്യ വേ​ണു​ഗോ​പാ​ല​ൻ, പ്രോജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി​ക്ടോ​റി​യ വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.