ബാ​ല​ഗ്രാം സ​ഹ​ക​ര​ണ ബാ​ങ്കി​ൽ എ​ൽ​ഡി​എ​ഫി​നു വി​ജ​യം
Monday, February 24, 2020 10:45 PM IST
നെ​ടു​ങ്ക​ണ്ടം: ബാ​ല​ഗ്രാം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് വി​ജ​യം. 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​ന്പ​ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളും നാ​ലു യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു.
എ​ൽ​ഡി​എ​ഫി​ലെ സി.​എ. അ​ലി​ഖാ​ൻ, എം.​എ​ൻ. ച​ന്ദ്ര​ൻ, എം.​വി. ബാ​ബു, പി.​സി. മു​കു​ന്ദ​ൻ, എ​സ്. മോ​ഹ​ന​ൻ, വി. ​കൃ​ഷ്ണ​കു​മാ​രി, സ​രി​ത രാ​ജേ​ഷ്, എ​സ്. സി​ന്ദു, സി. ​രാ​ജു എ​ന്നി​വ​രും യു​ഡി​എ​ഫി​ലെ പി. ​ജോ​ർ​ജു​കു​ട്ടി, ആ​ർ. രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ, കെ.​സി. ജോ​ണ്‍, മു​കേ​ഷ് മോ​ഹ​ൻ എ​ന്നി​വ​രു​മാ​ണ് വി​ജ​യി​ച്ച​ത്. തേ​ർ​ഡ്ക്യാ​ന്പ് ഗ​വ. എ​ൽ.​പി സ്കൂ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. അ​ഞ്ച് ബൂ​ത്തു​ക​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.
വ​ർ​ഷ​ങ്ങ​ളാ​യി യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലി​രു​ന്ന ബാ​ങ്ക് അ​ഴി​മ​തി, ക്ര​മ​ക്കേ​ട് ആ​രോ​പ​ണ​ങ്ങ​ളേ​തു​ട​ർ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഭ​ര​ണ​ത്തി​ലാ​യി​രു​ന്നു. ഒ​രു​മാ​സം മു​ന്പാ​ണ് ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്. മെ​ന്പ​ർ​മാ​ർ വോ​ട്ടു​ചെ​യ്യ​ണ​മെ​ങ്കി​ൽ പു​തി​യ അ​പേ​ക്ഷ​യും ഫോ​ട്ടോ​യും ന​ൽ​കി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വാ​ങ്ങ​ണ​മെ​ന്ന് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ വി​ത​ര​ണം ന​ട​ക്കു​ന്ന​തി​നി​ടെ ഇ​രു​മു​ന്ന​ണി​ക​ളും​ത​മ്മി​ൽ പ​ല​ത​വ​ണ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു.
തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി.