ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് ശ്ര​മം; ഡ്രൈ​വ​ർ​മാ​ർ സം​സ്ഥാ​ന പാ​ത ഉ​പ​രോ​ധി​ച്ചു
Monday, February 24, 2020 10:48 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ - ഉ​ടു​മ​ലൈ സം​സ്ഥാ​ന പാ​ത​യി​ൽ രാ​ത്രി​കാ​ല ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നു​ള്ള ത​മി​ഴ്നാ​ട് വ​നം വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ കേ​ര​ള​ത്തി​ൽ​നി​ന്നു​മു​ള്ള ഡ്രൈ​വ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന പാ​ത ഉ​പ​രോ​ധി​ച്ചു. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ ഒ​ൻ​പ​താ​റ് ചെ​ക്ക് പോ​സ്റ്റി​നു സ​മീ​പ​ത്താ​ണ് ഡ്രൈ​വ​ർ​മാ​ർ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ലി​ട്ട് ഗ​താ​ഗ​തം സ്തം​ഭി​പ്പി​ച്ച​ത്. മൂ​ന്നാ​ർ, മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​യി​ലേ​ക്കു​ള്ള പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി തു​ട​ങ്ങി​യ​വ​യെ​ല്ലാം ചി​ന്നാ​ർ അ​തി​ർ​ത്തി​വ​ഴി​യാ​ണ് വ​രു​ന്ന​ത്. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളാ​യ സി​മ​ന്‍റ്, മെ​റ്റ​ൽ, പാ​റ​മ​ണ​ൽ, ക​ല്ല് എ​ന്നി​വ​യും ഇ​പ്പോ​ൾ ക​ട​ന്നു​വ​രു​ന്ന​ത് ഈ ​പാ​ത​യി​ലൂ​ടെ​യാ​ണ്. വൈ​കു​ന്നേ​രം ആ​റി​നും രാ​വി​ലെ ആ​റി​നു​മി​ട​യി​ൽ ഇ​തു​വ​ഴി ചെ​റു​വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടി​ല്ലെ​ന്ന് വ​നം വ​കു​പ്പി​ന്‍റെ ഒ​ൻ​പ​താ​ർ ചെ​ക്ക് പോ​സ്റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​തി​നേ​തു​ട​ർ​ന്നാ​ണ് റോ​ഡ് ഉ​പ​രോ​ധി​ച്ച​ത്. ഉ​പ​രോ​ധ​സ​മ​രം മൂ​ന്നു​മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്നു.
മ​റ​യൂ​രി​ൽ​നി​ന്നും ഉ​ടു​മ​ലൈ​യി​ലേ​ക്ക് 47 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണു​ള്ള​ത്. ഇ​തി​ൽ 30 കി​ലോ​മീ​റ്റ​റും കേ​ര​ളാ​തി​ർ​ത്തി​യി​ലെ ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ​കൂ​ടി​യും ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ ആ​ന​മ​ല ടൈ​ഗ​ർ റി​സ​ർ​വി​ൽ​കൂ​ടി​യു​മാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. ഉ​ടു​മ​ലൈ റേ​ഞ്ച് ഓ​ഫീ​സ​റും ദ​ളി, അ​മ​രാ​വ​തി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ എ​സ്ഐ​മാ​രും സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി ത​ൽ​ക്കാ​ലം ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മി​ല്ലെ​ന്ന ഉ​റ​പ്പി​ൻ​മേ​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.