ബൈക്ക​ിടിച്ച് പരിക്കേറ്റ് ചി​കി​ത്സ​യി​ലിരുന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു
Tuesday, February 25, 2020 10:48 PM IST
തൊ​ടു​പു​ഴ: ബൈ​ക്ക് ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ൽ​സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. ഒ​ള​മ​റ്റം കു​ന്ന​ത്തു​മ​ഠം എ​സ്.​രാം​ദാ​സ് പൈ (74) ​ആ​ണ് മ​രി​ച്ച​ത്.
ക​ഴി​ഞ്ഞ 20ന് ​കെഎ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നു സ​മീ​പം കോ​താ​യി​ക്കു​ന്ന ബൈ​പാ​സി​ലാ​യി​രു​ന്നു അ​പ​ക​ടം. കോ​ള​ജ് വി​ദ്യാ​ർ​ഥി ഓ​ടി​ച്ച ബൈ​ക്കാ​ണ് ഇ​ടി​ച്ച​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാം​ദാ​സ് പൈ​യെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​നു ശേ​ഷം പി​ന്നീ​ട് കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മ​ര​ണം.
മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി സം​സ്ക​രി​ച്ചു.
കൊ​ങ്കി​ണി സ​മു​ദാ​യാം​ഗ​മാ​യ രാം​ദാ​സി​ന്‍റെ കു​ടും​ബം മം​ഗ​ലാ​പു​ര​ത്തു നി​ന്നാ​ണ് തൊ​ടു​പു​ഴ​യി​ൽ എ​ത്തി​യ​ത്. ബ​ന്ധു​ക്ക​ൾ പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തും ചെ​ന്നൈ​യി​ലേ​ക്കും മാ​റി . ന​ഗ​ര​ത്തി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ട് തൊ​ടു​പു​ഴ​ക്കാ​ർ​ക്കും വേ​ദ​ന​യാ​യി.