എ​ഴു​കും​വ​യ​ൽ കു​രി​ശു​മ​ല ക​യ​റ്റം; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Wednesday, February 26, 2020 10:44 PM IST
ക​ട്ട​പ്പ​ന: പ്ര​ധാ​ന നോ​ന്പു​കാ​ല തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ എ​ഴു​കും​വ​യ​ൽ കു​രി​ശു​മ​ല​യി​ൽ വ​ലി​യ നോ​ന്പാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കു​രി​ശു​മ​ല ക​യ​റ്റ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി എ​ഴു​കും​വ​യ​ൽ നി​ത്യ​സ​ഹാ​യ​മാ​ത പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തെ​ക്കു​ഴി, അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് വ​ട്ട​പ്പാ​റ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വ​ലി​യ നോ​ന്പി​ന്‍റെ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും മ​ല​യ​ടി​വാ​ര​ത്തു​ള്ള ടൗ​ണ്‍ ക​പ്പേ​ള​യി​ൽ നി​ന്നും രാ​വി​ലെ 9.30 ന് ​കു​രി​ശു​മ​ല​യി​ല്ക്കേു​ള്ള പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കും. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും പ​തി​നാ​യി​രി​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഓ​രോ വ​ർ​ഷ​വും എ​ഴു​കും​വ​യ​ൽ കു​രി​ശു​മ​ല​യി​ൽ എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ലി​യ നോ​ന്പു​കാ​ല​ത്തും വ​ലി​യ ആ​ഴ്ച​യി​ലു​മാ​യി ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം തീ​ർ​ത്ഥാ​ട​ക​ർ കു​രി​ശു​മ​ല ക​യ​റി. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നും മൂ​വാ​യി​രം അ​ടി ഉ​യ​ര​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന എ​ഴും​കും​വ​യ​ൽ കു​രി​ശു​മ​ല​യി​ലെ​ത്തി​യാ​ൽ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക്രൂ​ശി​ത​രൂ​പം, തീ​ർ​ത്ഥാ​ട​ക ദേ​വാ​ല​യം, ദേ​വാ​ല​യ​ത്തി​നു​ള്ളി​ലെ തോ​മാ​ശ്ലീ​ഹാ​യു​ടെ ചി​ത്രം, വി​ശു​ദ്ധ നാ​ട്ടി​ലെ ഹോ​ളി സെ​ഫു​ൾ​ക്ക​റി​ന്‍റെ മാ​തൃ​ക​യി​ൽ പ​ണി​തീ​ർ​ത്തി​രി​ക്കു​ന്ന തി​രു​ക്ക​ല്ല​റ, കു​രി​ശി​ന്‍റെ വ​ഴി​യു​ടെ 14 സ്ഥ​ല​ങ്ങ​ൾ, തോ​മാ​ശ്ലീ​ഹാ​യു​ടെ രൂ​പം ഇ​വ​യെ​ല്ലാം സ​ന്ദ​ർ​ശി​ക്കാ​നാ​കും. മ​ല​മു​ക​ളി​ൽ നി​ന്നാ​ൽ മൂ​ന്നാ​ർ മ​ല​നി​ര​ക​ൾ, 25 ൽ ​പ​രം ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ൾ, ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ തൂ​വ​ൽ അ​രു​വി, ഇ​ര​ട്ട​യാ​ർ, ഇ​ടു​ക്കി ഡാ​മു​ക​ളി​ലെ പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ൾ, വി​വി​ധ പ​ട്ട​ണ​ങ്ങ​ൾ, ഹൈ​റേ​ഞ്ചി​ലെ പ്ര​ധാ​ന റോ​ഡു​ക​ൾ, എ​ന്നി​വ​യെ​ല്ലാം കാ​ണാം. വ​ലി​യ നോ​ന്പി​ൽ എ​ല്ലാ ദി​വ​സം രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കു​രി​ശു​മ​ല ക​യ​റു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യും ദു​ഖ​വെ​ള്ളി​യാ​ഴ്ച ഹൈ​റേ​ഞ്ചി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും കു​രി​ശു​മ​ല​യി​ലേ​ക്ക് വാ​ഹ​ന സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വ​ലി​യ നോ​ന്പി​ന്‍റെ ആ​ദ്യ​ത്തെ വെ​ള്ളി​യാ​ഴ്ച​യാ​യ നാ​ളെ രാ​വി​ലെ 9.30 ന് ​മ​ല​യ​ടി​വാ​ര​ത്തു​ള്ള ടൗ​ണ്‍ ക​പ്പേ​ള​യി​ൽ നി​ന്നും കു​രി​ശു​മ​ല​യി​ലേ​യ്ക്കു​ള്ള പ​രി​ഹാ​ര യാ​ത്ര ആ​രം​ഭി​ക്കും. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​സ​ഫ് ന​ടു​പ്പ​റ​ന്പി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ തു​ട​ങ്ങി​യ​ർ നേ​തൃ​ത്വം ന​ല്കും.
ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​ണി പു​തി​യാ​പ​റ​ന്പി​ൽ, പ​ബ്ലി​സി​റ്റി് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ സു​നി​ൽ ഈ​ഴ​ക്കു​ന്നേ​ൽ, കൈ​ക്കാ​ര​മാ​രാ​യ ബെ​ന്നി തോ​ലാ​നി​ക്ക​ൽ, ബെ​ന്നി അ​റ​യ്ക്ക​ൽ, ക​ണ്‍​വീ​ന​ർ​മാ​രാ​യ ജോ​ർ​ജ് അ​രീ​പ്പ​റ​ന്പി​ൽ, തോ​മ​സ് വെ​ച്ചൂ​ർ​ചെ​രു​വി​ൽ, ബെ​ന്നി കൊ​ങ്ങ​മ​ല എ​ന്നി​വ​രും പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.