കോ​ത​മം​ഗ​ലം ചെ​റി​യ​പ​ള്ളി​യി​ലേ​ക്ക് വി​ശ്വാ​സ പ്ര​ചാ​ര​ണ ജാ​ഥ ന​ട​ത്തും
Thursday, February 27, 2020 10:46 PM IST
അ​ടി​മാ​ലി: കോ​ത​മം​ഗ​ലം ചെ​റി​യ പ​ള്ളി​യി​ലേ​ക്ക് നാ​ളെ വി​ശ്വാ​സ പ്ര​ചാ​ര​ണ ജാ​ഥ ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കോ​ത​മം​ഗ​ലം മാ​ർ തോ​മ ചെ​റി​യ​പ​ള്ളി സം​ര​ക്ഷ​ണ​ത്തി​നാ​യി മ​ത​മൈ​ത്രി സം​ര​ക്ഷ​ണ സ​മ​ിതി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ശ്വാ​സ പ്ര​ഖ്യാ​പ​ന പ്ര​ച​ാര​ണ ജാ​ഥ ന​ട​ത്തു​ന്ന​ത്.
രാ​വി​ലെ 8.30-ന് ​രാ​ജ​കു​മാ​രി മാ​ർ ബ​സേ​ലി​യോ​സ് ചാ​പ്പ​ലി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന ജാ​ഥ രാ​ജാ​ക്കാ​ട്, കു​ഞ്ചി​ത്ത​ണ്ണി മേ​ഖ​ല​ക​ളി​ലൂ​ടെ പ​ള്ളി​വാ​സ​ലി​ൽ എ​ത്തും. പ​ള്ളി​വാ​സ​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​ള്ളാ​കോ​വി​ലി​ൽ രാ​വി​ലെ 11-ന് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തു​ള​സി​ഭാ​യ് കൃ​ഷ്ണ​ൻ ജാ​ഥ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. മ​ത​മൈ​ത്രി ചെ​യ​ർ​മാ​ൻ എ.​ജി. ജോ​ർ​ജ് പ​താ​ക ഏ​റ്റു​വാ​ങ്ങും. ആ​ന​ച്ചാ​ൽ, കൂ​ന്പ​ൻ​പാ​റ, അ​ടി​മാ​ലി, ഇ​രു​ന്പു​പാ​ലം നേ​ര്യ​മം​ഗ​ലം വ​ഴി വൈ​കു​ന്നേ​രം അ​ഞ്ചി​ന് കോ​ത​മം​ഗ​ലം ചെ​റി​യ പ​ള്ളി​യി​ലെ ക​ബ​റി​ങ്ക​ൽ എ​ത്തും.
ജാ​ഥ​യ്ക്ക് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കു​മെ​ന്നും മ​ത​മൈ​ത്രി സം​ര​ക്ഷ​ണ സ​മ​തി നേ​താ​ക്ക​ളാ​യ ഫാ. ​ജോ​സ് പ​ര​ത്തു​വ​യ​ലി​ൽ, മേ​നോ​ത്തു​മാ​ലി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ. ​റെ​ജി പാ​ല​ക്കാ​ട​ൻ തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.