തു​ട​ങ്ങ​നാ​ട് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഒ​ന്നു​മു​ത​ൽ
Thursday, February 27, 2020 10:48 PM IST
തു​ട​ങ്ങ​നാ​ട്: ഫൊ​റോ​ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ നാ​ലു വ​രെ പ​ള്ളി മൈ​താ​നി​യി​ൽ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​തോ​മ​സ് പു​ല്ലാ​ട്ട്, അ​സി വി​കാ​രി ഫാ. ​ഫ്രാ​ൻ​സീ​സ് മാ​ട്ടേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
വൈ​കു​ന്നേ​രം 4.30 മു​ത​ൽ 9.30 വ​രെ​യാ​ണ്ക​ണ്‍​വ​ൻ​ഷ​ൻ. വ​യ​നാ​ട് അ​നു​ഗ്ര​ഹ ധ്യാ​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു വ​യ​ല​മ​ണ്ണി​ൽ ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കും.
ഒ​ന്നി​ന് മോ​ണ്‍. സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്തും ര​ണ്ടി​ന് മോ​ണ്‍ ജോ​സ​ഫ് മ​ലേ​പ്പ​റ​ന്പി​ലും വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. സ​മാ​പ​ന ദി​വ​സം പാ​ല രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും.
ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പി​ക്കും.
മു​ട്ടം, മേ​ലു​കാ​വ്, ക​രി​ങ്കു​ന്നം, നീ​ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ക​ണ്‍​വ​ൻ​ഷ​ൻ ക​ഴി​ഞ്ഞ് ബ​സ് സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്കും. ഫൊ​റോ​ന​യി​ലെ എ​ട്ട് ഇ​ട​വ​ക​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തു​ന്ന​ത്.