ഫു​ട്ബോ​ൾ മേ​ള സ​മാ​പി​ച്ചു
Thursday, February 27, 2020 10:51 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി​യി​ൽ ന​ട​ന്നു​വ​ന്നി​രു​ന്ന ഹൈ​റേ​ഞ്ച് എ​ഫ്സി ഫ്ളെ​ഡ്ലൈ​റ്റ് ഫു​ട്ബോ​ൾ മേ​ള​യ്ക്ക് സ​മാ​പ​ന​മാ​യി. ക​ലാ​ശ പോ​രാ​ട്ട​ത്തി​ൽ ഹൈ​റേ​ഞ്ച് എ​ഫ്സി​യെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് മൂ​ന്നാ​ർ എ​ഫ്സി ക​രീ​ടം ചൂ​ടി.
ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഫൈ​ന​ൽ മ​ത്സ​രം കി​ക്കോ​ഫ് ചെ​യ്തു ദേ​വി​യാ​ർ കോ​ള​നി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ വി​വി​ധ ടീ​മു​ക​ൾ​ക്കു​വേ​ണ്ടി സ​ന്തോ​ഷ് ട്രോ​ഫി താ​ര​ങ്ങ​ള​ട​ക്കം പ​ന്ത് ത​ട്ടി.
ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ഐ​വ​റി കോ​സ്റ്റ് താ​രം ആ​ന്േ‍​റ​ഴ്സ​ണേ​യും മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി നൗ​ഫ​ൽ മ​ല​പ്പു​റ​ത്തെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷേ​ർ​ളി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്തം​ഗം സാ​ലി വേ​ലാ​യു​ധ​ൻ, ഇ​രു​ന്പു​പാ​ലം സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് പാ​ല​ക്കു​ടി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഹൈ​റേ​ഞ്ച് ഫു​ട്ബോ​ൾ ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം. ​എ. അ​ൻ​സാ​രി, സെ​ക്ര​ട്ട​റി എം.​എ​സ്. സു​ധീ​ഷ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​കെ. ഷി​ഹാ​ബ് തു​ട​ങ്ങി​യ​വ​ർ ചാ​ന്പ്യ​ൻ​ഷി​പ്പി​ന് നേ​തൃ​ത്വം​ന​ൽ​കി.

സ്യൂ​ട്ട് യോ​ഗം

ഇ​ടു​ക്കി: കോ​ട​തി​കേ​സു​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യു​ള്ള സ്യൂ​ട്ട് യോ​ഗം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30-ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ത്തും. സ്യൂ​ട്ട് യോ​ഗ​ത്തി​ൽ ജി​ല്ലാ എം​പ​വേ​ർ​ഡ് ക​മ്മി​റ്റി മീ​റ്റിം​ഗ്, എ​ൽ​എ​ആ​ർ കേ​സു​ക​ളു​ടെ അ​വ​ലോ​ക​നം എ​ന്നി​വ​യും ന​ട​ത്തും.