കോ​വി​ഡ് -19: സ​മൂ​ഹ വ്യാ​പ​നം ത​ട​യാ​ൻ സ​ന്പൂ​ർ​ണ ജാ​ഗ്ര​ത
Thursday, March 26, 2020 10:12 PM IST
തൊ​ടു​പു​ഴ: ലോ​ക്ക് ഡൗ​ണ്‍ തു​ട​രു​ന്ന​തി​നി​ട​യി​ൽ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ കോ​വി​ഡ് 19 ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ന​ത്ത ജാ​ഗ്ര​ത​യി​ൽ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ. സ​മൂ​ഹ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും. അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രു​ക​യാ​ണ്. വ​ള​രെ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി മാ​ത്ര​മേ ജ​ന​ങ്ങ​ള ക​ട​ത്തി വി​ടു​ന്നു​ള്ളു.

പ​രി​ശോ​ധ​ന ക​ടു​പ്പി​ച്ച​തോ​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ചു​രു​ക്കം ചി​ല സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും നാ​മ​മാ​ത്ര​മാ​യ ഓ​ട്ടോ​റി​ക്ഷ​ക​ളും മാ​ത്ര​മാ​ണ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. മ​തി​യാ​യ കാ​ര​ണ​മി​ല്ലാ​തെ വാ​ഹ​ന​വു​മാ​യി നി​ര​ത്തി​ലി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ക്കു​ന്ന​തു​ൾ​പ്പെ​ടെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ പോ​ലീ​സ് സ്വീ​ക​രി​ച്ചു വ​രു​ന്നു​ണ്ട്. കാ​ര​ണ​മി​ല്ലാ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ​യും വ​ഴി​യോ​ര​ങ്ങ​ളി​ലും മ​റ്റും കൂ​ട്ടം കൂ​ടു​ന്ന​വ​രു​ടെ​യും പേ​രി​ൽ കേ​സെ​ടു​ക്കു​ന്നു​ണ്ട്. അ​നാ​വ​ശ്യ​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ളും ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കും. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ സ​ത്യ​വാ​ങ്മൂ​ലം ഹാ​ജ​രാ​ക്കി​യാ​ലേ യാ​ത്ര തു​ട​രാ​ൻ അ​നു​വ​ദി​ക്കൂ. ഇ​തി​നു പു​റ​മെ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന​ക​ളും ബോ​ധ​വ​ൽ​ക്ക​ര​ണ​വും ന​ട​ത്തി വ​രു​ന്നു​ണ്ട്.

അ​വ​ശ്യ സാ​ധ​ന​ങ്ങ​ളും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും വി​ൽ​ക്കു​ന്ന ക​ട​ക​ളും പ​ച്ച​ക്ക​റി ക​ട​ക​ളും ചി​ല ബേ​ക്ക​റി​ക​ളും മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളും മാ​ത്ര​മാ​ണു തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഏ​താ​നും പ​ച്ച​ക്ക​റി ക​ട​ക​ൾ സ്റ്റോ​ക്ക് തീ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ അ​ട​ച്ചു. പെ​ട്രോ​ൾ പ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.​പു​തി​യ രോ​ഗ ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ നി​ർ​ദേ​ശം ലം​ഘി​ച്ചു പു​റ​ത്തി​റ​ങ്ങി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. സ​മൂ​ഹ വ്യാ​പ​നം ത​ട​യു​ന്ന​തി​നു സ​ർ​ക്കാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ജ​ന​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നു ആ​രോ​ഗ്യ​വ​കു​പ്പും പൊ​ലീ​സും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള സ​മ​യ​ത്ത് അ​ട​യ്ക്കു​ന്നു​ണ്ടോ എ​ന്ന​തി​നാ​യി പോ​ലീ​സ് സം​ഘ​ങ്ങ​ൾ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

=കു​ടും​ബാം​ഗ​ങ്ങ​ൾ
നി​രീ​ക്ഷ​ണ​ത്തി​ൽ

വി​ദേ​ശ​ത്തു നി​ന്നെ​ത്തി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ലാ​ണ് ക​ഴി​യു​ന്ന​ത്. സ്ര​വ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​കു​ന്ന​തു​വ​രെ ഇ​ദ്ദേ​ഹ​ത്തി​ന് ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ൽ തു​ട​രേ​ണ്ടി​വ​രും. നി​ല​വി​ൽ അ​ഞ്ച് പേ​രെ ഇ​വി​ടെ ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ൽ നി​രീ​ക്ഷി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ട്.

ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ പു​തി​യ മ​ന്ദി​ര​ത്തി​ൽ 30 കി​ട​ക്ക​ക​ളു​ള്ള ഐ​സ​ലേ​ഷ​ൻ വാ​ർ​ഡ് സ​ജ്ജ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​ല സം​ഘ​ട​ന​ക​ളും ഇ​തി​നാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഇ​ൻ​ചാ​ർ​ജ് ഡോ. ​സു​ജ ജോ​സ​ഫ് പ​റ​ഞ്ഞു.

കോ​വി​ഡ് 19 ബാ​ധി​ച്ച വ്യ​ക്തി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​ർ​ക്ക് ഇ​തു​വ​രെ​ രോ​ഗ​ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളും ഇ​വ​ർ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്ന​തി​നാ​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

=ഇ​ന്ന​ലെ ജി​ല്ല​യി​ൽ
284 കേ​സു​ക​ൾ

ലോ​ക്ക് ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ൽ ജി​ല്ല​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ 284 കേ​സു​ക​ൾ എ​ടു​ത്തു. 61 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​ത്രം 24 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ക​രി​മ​ണ്ണൂ​ർ -10, ക​രി​ങ്കു​ന്നം- 10, കാ​ളി​യാ​ർ- എ​ട്ട്, കു​ള​മാ​വ്- ഏ​ഴ്, കാ​ഞ്ഞാ​ർ-17, മു​ട്ടം- 3, ഉ​ടു​ന്പ​ഞ്ചോ​ല-6, നെ​ടു​ങ്ക​ണ്ടം-11, ക​ന്പം​മെ​ട്ട്-8, മൂ​ന്നാ​ർ -15, ദേ​വി​കു​ളം -3, മ​റ​യൂ​ർ -3, ക​ട്ട​പ്പ​ന -10, വ​ണ്ട​ൻ​മേ​ട്-12, കു​മ​ളി-12, വ​ണ്ടി​പ്പെ​രി​യാ​ർ- എ​ട്ട്, പീ​രു​മേ​ട് -14, വാ​ഗ​മ​ണ്‍-18, പെ​രു​വ​ന്താ​നം- 3, രാ​ജാ​ക്കാ​ട് -4, ശാ​ന്ത​ൻ​പാ​റ-7, അ​ടി​മാ​ലി-12, വെ​ള്ള​ത്തൂ​വ​ൽ -6, ക​ഞ്ഞി​ക്കു​ഴി- 12, മു​രി​ക്കാ​ശേ​രി-10, ക​രി​മ​ണ​ൽ -5, ഇ​ടു​ക്കി-12, ഉ​പ്പു​ത​റ-13 ത​ങ്ക​മ​ണി- 1 എ​ന്നി​ങ്ങ​നെ​യാ​ണ് കേ​സു​ക​ൾ.

=സ​പ്ലൈ ഓ​ഫീ​സി​ൽ
ക​ണ്‍​ട്രോ​ൾ റൂം

ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സി​ൽ 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ചു. 29 ലോ​ഡ് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ എ​ത്തി​യി​ട്ടു​ണ്ട്.​ഏ​പ്രി​ൽ മാ​സ​ത്തെ അ​ഡ്വാ​ൻ​സ് വാ​തി​ൽ​പ്പ​ടി​വി​ത​ര​ണം ന​ട​ന്നു​വ​രു​ന്നു. വി​ത​ര​ണ​സം​ബ​ന്ധ​മാ​യി നി​ല​വി​ൽ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല.
നി​ല​വി​ൽ പൊ​തു​വി​പ​ണി​യി​ൽ എ​ല്ലാ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ല​ഭ്യ​മാ​ണ്. ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യി ജി​ല്ലാ​ത​ല​സ​മി​തി രൂ​പീ​ക​രി​ക്കു​ക​യും ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പു​മാ​യി ചേ​ർ​ന്ന് പൊ​തു​വി​പ​ണി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു. ഫോ​ണ്‍.04862 232321.

=നി​രീ​ക്ഷ​ണ​ത്തി​ലാ​ണോ,
കു​ടി​വെ​ള്ള​മെ​ത്തി​ക്കും

ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് ശു​ദ്ധ​ജ​ലം ഉ​റ​പ്പാ​ക്കാ​ൻ തൊ​ടു​പു​ഴ. മു​വാ​റ്റു​പു​ഴ ജ​ല അ​ഥോ​റി​റ്റി ഓ​ഫീ​സി​ൽ 24 മ​ണി​ക്കൂ​റും ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു.

തൊ​ടു​പു​ഴ - 04862 222812, 9188127933. മു​വാ​റ്റു​പു​ഴ - 0485 2832252, 9188127934 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ടാ​ൽ അ​ത്യാ​വ​ശ്യ​ക്കാ​ർ​ക്ക് ജ​ല അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ർ കാ​നു​ക​ളി​ൽ വെ​ള്ളം എ​ത്തി​ക്കും. ഇ​ത​ര മേ​ഖ​ല​ക​ളി​ൽ ശു​ദ്ധ​ജ​ല ക്ഷാ​മം ഉ​ണ്ടെ​ങ്കി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ടാ​ങ്ക​റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ സ​മീ​പ​ത്തെ ജ​ല അ​ഥോ​റി​റ്റി ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ൽ നി​ന്ന് വെ​ള്ളം സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന് സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ ടി. ​കെ. മീ​ര അ​റി​യി​ച്ചു. അ​ഥോ​റി​റ്റി​യു​ടെ എ​ല്ലാ ഓ​ഫീ​സു​ക​ളി​ലും വാ​ഹ​ന സൗ​ക​ര്യ​മു​ണ്ട്. പൈ​പ്പ് പൊ​ട്ട​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ജോ​ലി​ക​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്കാ​നു​ള്ള നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.