ക​ണ്ടു​പ​ഠി​ക്ക​ണം ഷി​നു​വി​നെ
Friday, March 27, 2020 10:19 PM IST
ക​ട്ട​പ്പ​ന: സ​മൂ​ഹ​ത്തി​നു മാ​തൃ​ക​യാ​യി മേ​ലേ​ചി​ന്നാ​ർ സ്വ​ദേ​ശി വി.​പി. ഷി​നു. വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ ഷി​നു വീ​ടി​നു​സ​മീ​പം വാ​ട​ക​യ്ക്ക് വീ​ടെ​ടു​ത്തു താ​മ​സി​ച്ചു കോ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ക​യാ​ണ്. കോ​വി​ഡ് -19 പ​ക​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ൽ എ​ടു​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന ഐ​എ​എ​സ് ഉ​ദോ​ഗ​സ്ഥ​ർ​ക്ക​ട​ക്കം മാ​തൃ​ക​യാ​ണ് ഈ ​യു​വാ​വ്.
ആ​റു​വ​ർ​ഷ​മാ​യി വി​ദേ​ശ​ത്തു ജോ​ലി​ചെ​യ്യു​ന്ന മേ​ലേ​ചി​ന്നാ​ർ വാ​ത​ല്ലൂ​ർ ഷി​നു ക​ഴി​ഞ്ഞ 22-നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. വി​ദേ​ശ​ത്തു നി​ന്നു​കൊ​ണ്ടു​ത​ന്നെ വീ​ടി​നോ​ടു​ചേ​ർ​ന്ന് ഇ​ദ്ദേ​ഹം വാ​ട​ക​യ്ക്കു വീ​ട് ത​ര​പ്പെ​ടു​ത്തി​യ​ശേ​ഷ​മാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.
നെ​ടു​ന്പാ​ശേ​രി​യി​ൽ എ​ത്തി​യ ഷി​നു ടാ​ക്സി​വി​ളി​ച്ചു മേ​ലേ​ചി​ന്നാ​റി​ലെ വീ​ടി​ന​ടു​ത്തു​ള്ള വാ​ട​ക​വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യേ​യും കു​ഞ്ഞി​നേ​യും അ​ച്ഛ​നെ​യും അ​മ്മ​യേ​യും ദൂ​രെ​നി​ന്നു കാ​ണും. വീ​ട്ടി​ലെ​ത്തി​യ ഷി​നു വീ​ടി​നു പു​റ​ത്തി​റ​ങ്ങി​യി​ട്ടി​ല്ല. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യാ​ൽ വീ​ടു​തു​റ​ന്നു സി​റ്റ് ഒൗ​ട്ടി​ൽ നി​ൽ​ക്കും. മു​റ്റ​ത്തി​റ​ങ്ങാ​റി​ല്ല. ഭ​ക്ഷ​ണം പാ​കം​ചെ​യ്യു​ന്ന​ത് അ​ട​ക്ക​മു​ള്ള​വ ഷി​നു ത​നി​ച്ചാ​ണ് ചെ​യ്യു​ന്ന​ത്. ഒ​രു​വ​യ​സു​ള്ള മ​ക​നേ​യും കു​ടും​ബാം​ഗ​ങ്ങ​ളേ​യും ദൂ​രെ​നി​ന്ന് കാ​ണു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​ത്. ദി​വ​സ​വും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തി ഷി​നു​വി​നെ നി​രീ​ക്ഷി​ക്കു​ക​യും വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു​വ​രു​ന്നു​മു​ണ്ട്.