ടീ ​കൗ​ണ്ടി റി​സോ​ർ​ട്ടി​ലെ 77 പേ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വ്
Saturday, March 28, 2020 10:52 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ആ​ദ്യ കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച ബ്രി​ട്ടീ​ഷ് പൗ​ര​ൻ താ​മ​സി​ച്ച മൂ​ന്നാ​ർ ടീ ​കൗ​ണ്ടി റി​സോ​ർ​ട്ടി​ലെ എ​ല്ലാ​വ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വ്. ഒ​രു വി​ദേ​ശി​യും ര​ണ്ട് ഒ​ഡീ​ഷ​ക്കാ​രു​മ​ട​ക്കം 77 പേ​രാ​ണ് ഇ​വി​ടെ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഇ​വ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​ത്. എ​ല്ലാ​വ​രു​ടെ​യും ഫ​ലം ല​ഭി​ച്ച​തി​ൽ ആ​ർ​ക്കും രോ​ഗ​ബാ​ധ​യി​ല്ലെ​ന്നു ക​ണ്ടെ​ത്തി. എ​ന്നാ​ൽ ലോ​ക് ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ഇ​വ​രോ​ട് റി​സോ​ർ​ട്ടി​ൽ​ത​ന്നെ തു​ട​രാ​നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ റി​സോ​ർ​ട്ടി​ലെ ജീ​വ​ന​ക്കാ​രാ​യ ചി​ല​ർ​ക്ക് പ​നി അ​നു​ഭ​വ​പ്പെ​ട്ട​ത് ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. അ​തി​നാ​ൽ എ​ല്ലാ​വ​രും പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ബ്രീ​ട്ടീ​ഷ് പൗ​ര​ൻ ക​ഴി​ഞ്ഞ​ദി​വ​സം സു​ഖം പ്രാ​പി​ച്ചി​രു​ന്നു. ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പേ​ർ നി​ല​വി​ൽ നി​ല​വി​ൽ ചി​കി​ത്സ​യി​ൽ​ത​ന്നെ​യാ​ണ്. മൂ​ന്നാ​ർ സ​ന്ദ​ർ​ശി​ച്ച ബ്രി​ട്ടീ​ഷ് പൗ​ര​ന് കോ​വി​ഡ് ബാ​ധി​ച്ച​ത് ജി​ല്ല​യി​ൽ ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു ആ​രോ​ഗ്യ​വ​കു​പ്പും ദേ​വി​കു​ളം സ​ബ്ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​കൂ​ട​വും ജ​ന​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ടൂ​റി​സം ഉ​ൾ​പ്പെ​ടെ നി​രോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.