അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ മു​ഖാ​വ​ര​ണ​ത്തി​ന് ക്ഷാ​മം
Sunday, March 29, 2020 9:52 PM IST
അ​ടി​മാ​ലി: കോ​വി​ഡ് 19 രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ട്ടേ​റെ രോ​ഗി​ക​ളു​ടെ സ്ര​വ​പ​രി​ശോ​ധ​ന​യും മ​റ്റും ന​ട​ക്കു​ന്ന അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ മു​ഖാ​വ​ര​ണ​ത്തി​ന് ക്ഷാ​മം. ഇ​തോ​ടെ ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ർ വി​ല​കൊ​ടു​ത്ത് മു​ഖാ​വ​ര​ണം വാ​ങ്ങി ഉ​പ​യോ​ഗി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ദി​വ​സ​വും 300-ലേ​റെ മാ​സ്ക്കു​ക​ൾ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​മു​ണ്ട്. ഡോ​ക്ട​ർ​മാ​രു​ൾ​പ്പെ​ടെ നൂ​റി​ല​ധി​കം ജീ​വ​ന​ക്കാ​രാ​ണ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന വോ​ള​ന്‍റി​യ​ർ​മാ​ർ​ക്കും മു​ഖാ​വ​ര​ണം ആ​വ​ശ്യ​മാ​ണ്.
കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ​നി​ന്നാ​ണ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​സ്ക്കു​ക​ൾ ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ മാ​സ്ക്കു​ക​ളു​ടെ ല​ഭ്യ​ത കു​റ​വാ​ണ് ഇ​പ്പോ​ൾ വി​ന​യാ​യി​ട്ടു​ള്ള​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും വി​ല​കൊ​ടു​ത്താ​ണ് ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള മാ​സ്ക്കു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത്.
ഏ​താ​നും ദി​വ​സം​മു​ന്പ് അ​ടി​മാ​ലി​യി​ലെ സ​ന്യാ​സി​നി സ​മൂ​ഹം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക് സൗ​ജ​ന്യ​മാ​യി മാ​സ്ക്കു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കി​യി​രു​ന്നു.