വാ​റ്റു​ചാ​രാ​യ​വും നാ​ട​ൻ തോ​ക്കും പി​ടി​കൂ​ടി; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Sunday, March 29, 2020 9:54 PM IST
കു​മ​ളി: വാ​റ്റു​ചാ​രാ​യ​വും ലൈ​സ​ൻ​സി​ല്ലാ​ത്ത തോ​ക്കും കൈ​വ​ശം കേ​സി​ൽ ഹോം ​സ്റ്റേ ന​ട​ത്തി​പ്പു​കാ​ര​ൻ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. കു​മ​ളി ആ​റാം​മൈ​ൽ കു​ങ്കി​രി​പ്പെ​ട്ടി നെ​ല്ലി​ക്കാ​ട്ടി​ൽ ജി​ന​ദേ​വ​ൻ (40) ആ​ണ് പി​ടി​യി​ലാ​യ​ത്.
ആ​റാം​മൈ​ൽ പാ​ണ്ടി​ക്കു​ഴി ഭാ​ഗ​ത്തു​ള്ള ഹോം ​സ്റ്റേ പ​രി​സ​ര​ത്ത് ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന റെ​യ്ഡി​ൽ 2000 ലി​റ്റ​ർ കോ​ട, ര​ണ്ടു​ലി​റ്റ​ർ ചാ​രാ​യം, വാ​റ്റു​പ​ക​ര​ണ​ങ്ങ​ൾ, ഗ്യാ​സ് സി​ലി​ണ്ട​ർ, തോ​ക്ക്, വെ​ടി​മ​രു​ന്ന് തു​ട​ങ്ങി​യ​വ ക​ണ്ടെ​ടു​ത്തു.
ഈ ​ഹോം​സ്റ്റേ​യി​ൽ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് വാ​റ്റു​ചാ​രാ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ൾ വി​ള​ന്പു​ന്ന​താ​യി നേ​ര​ത്തെ​ത​ന്നെ ജി​ല്ലാ എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്ന് പ​ല​ത​വ​ണ ഇ​വി​ടെ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്തു​വാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ലോ​ക് ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ ബാ​റു​ക​ളും ബി​വ​റേ​ജു​ക​ളും അ​ട​ച്ച​തോ​ടെ റി​സോ​ർ​ട്ട് കേ​ന്ദ്രി​ക​രി​ച്ച് വ​ൻ​തോ​തി​ൽ വ്യാ​ജ​വാ​റ്റ് ന​ട​ക്കു​ന്ന​താ​യി ക​ഴി​ഞ്ഞ​ദി​വ​സം എ​ക്സൈ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് എ​ക്സൈ​സ് ഡ​പ്യു​ട്ടി ക​മ്മീ​ഷ​ണ​റു​ടെ കീ​ഴി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​വും ജി​ല്ലാ എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ്, ഉ​ടു​ന്പ​ൻ​ചോ​ല സ​ർ​ക്കി​ൾ ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന​ലെ വൈ​കു​ന്നേ​രം റി​സോ​ർ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​ത്.
ഇ​പ്പോ​ൾ ഇ​വി​ടെ​താ​മ​സ്ക​കാ​രി​ല്ലാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ൻ​തോ​തി​ൽ വാ​റ്റു​ചാ​രാ​യം നി​ർ​മി​ച്ച് ഇ​ട​നി​ല​ക്കാ​ർ​വ​ഴി വി​റ്റ​ഴി​ക്കു​വാ​നാ​യി​രു​ന്നു പ്ര​തി​യു​ടെ നീ​ക്കം.
ബി​വ​റേ​ജ​സു​ക​ളും ബാ​റു​ക​ളും അ​ട​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ വ്യ​ജ​വാ​റ്റു​സം​ഘ​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​യ​താ​യി ഇ​ന്‍റ​ലി​ജ​ൻ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.
ബി. ​രാ​ജ് കു​മാ​ർ, ടി.​എ. അ​നീ​ഷ്, എം.​പി. പ്ര​മോ​ദ്, പി.​ഡി. സേ​വ്യ​ർ, കെ.​ആ​ർ. ബാ​ല​ണ്‍, എം.​ആ​ർ. ര​തീ​ഷ് എ​ന്നി​വ​രാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.