പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ നീ​ണ്ട​ നി​ര
Monday, March 30, 2020 9:50 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: വി​വി​ധ ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ വാ​ങ്ങാ​ൻ ബാ​ങ്കി​നു​മു​ന്നി​ൽ നീ​ണ്ട​നി​ര. വ​ണ്ടി​പ്പെ​രി​യാ​റ്റി​ലെ യൂ​ണി​യ​ൻ ബാ​ങ്കി​നു മു​ന്നി​ലാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി​യ​ത്. രാ​വി​ലെ ഒ​ന്പ​തി​നു​ത​ന്നെ ആ​ളു​ക​ൾ ഇ​വി​ടെ എ​ത്തി.
തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി ഒ​രു​മീ​റ്റ​ർ അ​ക​ലം പാ​ലി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും ഓ​രോ അ​ഞ്ചു​പേ​രെ​വീ​തം ബാ​ങ്കി​നു​ള്ളി​ലേ​ക്ക് ക​ട​ത്തി വി​ടു​ക​യും ചെ​യ്തു.
ബാ​ങ്ക് ബാ​ല​ൻ​സ് നോ​ക്കാ​നും ബാ​ങ്ക് ബു​ക്ക് പ​തി​പ്പി​ക്കാ​നും എ​ത്തി​യ​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു.
യാ​തൊ​രു സു​ര​ക്ഷ​യു​മി​ല്ലാ​തെ​യാ​ണ് പ്രാ​യ​മാ​യ​വ​ര​ട​ക്കം എ​ത്തി​യ​ത്.